സൗദിയിലെ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ബലി പെരുന്നാളിന് ഒന്‍പത് ദിവസം അവധി. സൗദി അറേബ്യന്‍ മോണിട്ടറി അതോരിറ്റി, സൗദി സ്റ്റോക് എക്സ്ചേഞ്ച് എന്നീ സ്ഥാപനങ്ങളാണ് ബലി പെരുന്നാളിന് ഒന്‍പത് ദിവസത്തെ അവധി പ്രഖ്യാപിച്ചു. 

റിയാദ്: സൗദിയിലെ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ബലി പെരുന്നാളിന് ഒന്‍പത് ദിവസം അവധി. സൗദി അറേബ്യന്‍ മോണിട്ടറി അതോരിറ്റി, സൗദി സ്റ്റോക് എക്സ്ചേഞ്ച് എന്നീ സ്ഥാപനങ്ങളാണ് ബലി പെരുന്നാളിന് ഒന്‍പത് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 17 വെള്ളിയാഴ്ച മുതല്‍ 26 ഞായറാഴ്ച വരെയാണ് അവധിയെന്ന് ഇരുസ്ഥാപനങ്ങളും അറിയിച്ചു. രാജ്യത്തെ ബാങ്കുകള്‍, ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇതേ കാലയളവിലായിരിക്കും അവധി.