ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ഓഫ് പ്രൈവറ്റ് ഹെല്‍ത്ത് എസ്റ്റാബ്ലിഷ്മെന്റ്സ് ഡയറക്ടര്‍ ജനറല്‍ ഡോ.മാസിന്‍ ബിന്‍ ജവാദ് അല്‍ ഖബൂരി മുഖ്യാതിഥിയാകും. സീബ് മേഖലയിലെ വികസിച്ചുകൊണ്ടിരിക്കുന്ന വാണിജ്യ, പാര്‍പ്പിട നഗരമായ മബേലയുടെ ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഗുണമേന്മയുള്ള സേവനം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മസ്‌കറ്റ്: ബദര്‍ അല്‍ സമായുടെ 13-ാം ബ്രാഞ്ച് ബുധനാഴ്ച ഒമാനിലെ മബേലയില്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ ഒമാന്‍ തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ശൈഖ് നാസര്‍ ആമിര്‍ ശുവൈല്‍ അല്‍ ഹുസ്നി ഉദ്ഘാടനം നിര്‍വഹിക്കും.

ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ഓഫ് പ്രൈവറ്റ് ഹെല്‍ത്ത് എസ്റ്റാബ്ലിഷ്മെന്റ്സ് ഡയറക്ടര്‍ ജനറല്‍ ഡോ.മാസിന്‍ ബിന്‍ ജവാദ് അല്‍ ഖബൂരി മുഖ്യാതിഥിയാകും. സീബ് മേഖലയിലെ വികസിച്ചുകൊണ്ടിരിക്കുന്ന വാണിജ്യ, പാര്‍പ്പിട നഗരമായ മബേലയുടെ ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഗുണമേന്മയുള്ള സേവനം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിദൂരങ്ങളിലേക്ക് യാത്ര ചെയ്യാതെ എല്ലാ പ്രധാന സ്പെഷ്യാലിറ്റി സേവനങ്ങളും ബദര്‍ അല്‍ സമയില്‍ ലഭ്യമാകുന്നതോടെ സമയവും പണവും ലാഭിക്കാം.

പ്രാദേശിക ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയാണ് തങ്ങളുടെ കാഴ്ചപ്പാടെന്നും ചെലവിന് ഇണങ്ങുന്ന ആരോഗ്യ സേവനങ്ങള്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ലഭ്യമാക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മബേലയിലും പുതിയ ആശുപത്രി വരുന്നത്. കര്‍ശന കൊവിഡ് നടപടിക്രമങ്ങള്‍ പാലിച്ചായിരിക്കും ഉദ്ഘാടന ചടങ്ങ്.

കൊവിഡ് കാലത്ത് മുഴുവന്‍ മാനവവിഭവശേഷിയും പൂര്‍ണതോതില്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ പുതിയ മെഡിക്കല്‍ സെന്റര്‍ ആരംഭിക്കുക വെല്ലുവിളിയാണ്. എന്നാല്‍, നിലവിലെ സാഹചര്യത്തിലെ ഗുണമേന്മയുള്ള ആരോഗ്യസേവനം എന്ന ആവശ്യം പരിഗണിച്ച് സെന്റര്‍ യാഥാര്‍ഥ്യമാക്കാന്‍ സവിശേഷ ശ്രമങ്ങളാണ് ബദര്‍ അല്‍ സമാ നടത്തിയത്. മികച്ച സേവനങ്ങളാണ് മബേല മെഡിക്കല്‍ സെന്ററില്‍ ലഭ്യമാക്കുകയെന്ന് ബദര്‍ അല്‍ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് മാനേജിംഗ് ഡയറക്ടര്‍മാരായ അബ്ദുല്‍ ലത്വീഫും ഡോ.പി എ മുഹമ്മദും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.