Asianet News MalayalamAsianet News Malayalam

ഖത്തര്‍ പൗരന്മാര്‍ക്ക് ഇനി വിസ നല്‍കില്ലെന്ന് ബഹറിന്‍

ഔദ്ദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ബിഎന്‍എയാണ് തീരുമാനം പുറത്തുവിട്ടത്. എന്നാല്‍ രാജ്യത്ത് ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളെയും നിലവില്‍ ജോലി ചെയ്യുന്ന ഖത്തര്‍ പൗരന്മാരെയും ഈ തീരുമാനം ഒരു തരത്തിലും ബാധിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. 

Bahrain says no new visas for Qataris
Author
Bahrain, First Published Aug 24, 2018, 8:44 PM IST

മനാമ: ഖത്തര്‍ പൗരന്മാര്‍ക്ക് പുതിയ വിസ നല്‍കേണ്ടതില്ലെന്ന് ബഹറിന്‍ തീരുമാനമെടുത്തു. ഖത്തറുമായി ഒരു വര്‍ഷത്തിലേറെ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ നയതന്ത്ര തലത്തിലേക്ക് കൂടുടല്‍ വ്യാപിപ്പിക്കുന്നുവെന്ന സൂചന നല്‍കുന്നതാണ് ബഹറിന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.

ഔദ്ദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ബിഎന്‍എയാണ് തീരുമാനം പുറത്തുവിട്ടത്. എന്നാല്‍ രാജ്യത്ത് ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളെയും നിലവില്‍ ജോലി ചെയ്യുന്ന ഖത്തര്‍ പൗരന്മാരെയും ഈ തീരുമാനം ഒരു തരത്തിലും ബാധിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ഖത്തര്‍ ഭരണകൂടത്തിന്റെ ശത്രുതാപരമായ നീക്കങ്ങളെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനമെന്ന് പറയുമ്പോഴും മറ്റ് വിശദീകരണങ്ങള്‍ ബഹറിന്‍ നല്‍കുന്നില്ല.

2017 ജൂണ്‍ മുതലാണ് ബഹറിന്‍, സൗദി അറേബ്യ, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള ഗതാഗത, വാണിജ്യ, നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ചത്.

Follow Us:
Download App:
  • android
  • ios