റിയാദ്: ബംഗ്ലാദേശ് സ്വദേശിയായ യുവതിയെ ബന്ദിയാക്കി ഭീഷണിപ്പെടുത്തിയ യുവാക്കള്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍. മൂന്നു ബംഗ്ലാദേശ് സ്വദേശികളായ യുവാക്കളെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി റിയാദ് പൊലീസ് വക്താവ് കേണല്‍ ശാകിര്‍ അല്‍തുവൈജിരി അറിയിച്ചു.

യുവതിയുടെ നാട്ടിലുള്ള ബന്ധുക്കളെ ഭീഷണിപ്പെടുത്തുന്നതിന് വേണ്ടിയാണ് സംഘം ഇവരെ ബന്ദിയാക്കിയത്. യുവാക്കളെ കുറിച്ച് വിവരം ലഭിച്ച സുരക്ഷാ വകുപ്പുകള്‍ ഇവരുടെ താവളം കണ്ടത്തെുകയും യുവതിയെ മോചിപ്പിക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് പൊലീസ് വക്താവ് അറിയിച്ചു.