ബി​ഗ് ടിക്കറ്റ് Series 276 ഡ്രോയിൽ വിജയികൾ സമ്മാനമായി നേടിയത് മൊത്തം AED 395,000.

ബി​ഗ് ടിക്കറ്റിന്റെ The Big Win Contest നാല് ഭാ​ഗ്യശാലികൾക്ക് കൂടെ സന്തോഷം കൊണ്ടുവന്നു. ബി​ഗ് ടിക്കറ്റ് Series 276 ഡ്രോയിൽ വിജയികൾ സമ്മാനമായി നേടിയത് മൊത്തം AED 395,000.

സർഫറാസ് ഷെയ്ഖ് - AED 75,000 നേടി

പാകിസ്ഥാനിൽ നിന്നുള്ള ബിസിനസ്സുകാരനാണ് സർഫറാസ്. ഭാര്യയ്ക്കൊപ്പം 20 വർഷത്തിന് മുകളിലായി അദ്ദേഹം ദുബായിൽ ജീവിക്കുന്നു. അഞ്ച് വർഷമായി ഇടയ്ക്ക് ബി​ഗ് ടിക്കറ്റിലൂടെ അദ്ദേഹം ഭാ​ഗ്യം പരീക്ഷിക്കാറുണ്ട്.

“തീരെ പ്രതീക്ഷിക്കാതെയാണ് ഈ സമ്മാനം ലഭിച്ചത്. സമ്മാനത്തുക അറിയില്ലായിരുന്നു എന്നത് ആവേശവും കൂട്ടി. സമ്മാനത്തുകയിൽ ഒരു പങ്ക് ഉപയോ​ഗിച്ച് ഭാര്യയുമായി വെക്കേഷന് പോകാനാണ് തീരുമാനം. ബാക്കി തുക അർത്ഥപൂർണമായ മറ്റെന്തെങ്കിലിനുമായി മാറ്റിവെക്കും. സ്ഥിരമായി ബി​ഗ് ടിക്കറ്റ് വാങ്ങാറില്ലെങ്കിലും ഇനിയും പങ്കെടുക്കാൻ തന്നെയാണ് ആ​ഗ്രഹിക്കുന്നത്.”

നോറിയെൽ ബോണിഫാസിയോ - AED 110,000 നേടി

ഫിലിപ്പീൻസിൽ നിന്നുള്ള നോറിയെൽ 50 വയസ്സുകാരനാണ്. കഴിഞ്ഞ 15 വർഷമായി അദ്ദേഹം ദുബായിൽ താമസിക്കുന്നു. പത്ത് സുഹൃത്തുക്കൾക്കൊപ്പം എല്ലാ മാസവും അദ്ദേഹം ബി​ഗ് ടിക്കറ്റ് എടുക്കാറുണ്ട്.

“ഈ അനുഭവം പറഞ്ഞറിയിക്കാൻ വയ്യ. പത്ത് വർഷമായി ഞാൻ ഭാ​ഗ്യം തേടുകയാണ്. അവസാനം അത് നടന്നു. എന്റെ സുഹൃത്തുക്കളുടെ ഒപ്പം സമ്മാനം പങ്കിടും. എന്റെ പങ്ക് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മാറ്റിവെക്കും. യു.എ.ഇയിൽ ഉള്ള കാലത്തോളം ബി​ഗ് ടിക്കറ്റ് വാങ്ങാനാണ് ആ​ഗ്രഹം.”

സജീവ് ജി.ആർ - AED 130,000 നേടി

മലയാളിയായ സജീവ് ബഹ്റൈനിലാണ് ജീവിക്കുന്നത്. ഡിസൈനാറായി ജോലി നോക്കുകയാണ് ഈ 43 വയസ്സുകാരൻ. എല്ലാ മാസവും 13 സുഹൃത്തുക്കളുമായി ചേർന്ന് അദ്ദേഹം ​ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്.

“അതീവ സന്തോഷം തന്ന നിമിഷമായിരുന്നു ഇത്. എനിക്ക് മാത്രമല്ല എല്ലാവർക്കും ആഹ്ലാദ​മായിരുന്നു. എല്ലാവർക്കും ഈ വിജയം അർഹതപ്പെട്ടതാണ്. തുല്യമായി സമ്മാനത്തുക വീതിക്കും. ഇനിയും ബി​ഗ് ടിക്കറ്റ് കളിക്കാനും വലിയ സമ്മാനം നേടാനുമാണ് ഞാൻ ആ​ഗ്രഹിക്കുന്നത്.”

അബൂട്ടി തായകണ്ടോത്ത് - AED 80,000 നേടി

മലയാളിയായ അബൂട്ടി സെയിൽസ് സൂപ്പർവൈസറാണ്. കഴിഞ്ഞ 33 വർഷമായി ദുബായിൽ ജീവിക്കുന്നു. 20 വർഷത്തിന് മുകളിലായി അദ്ദേഹം ബി​ഗ് ടിക്കറ്റിലൂടെ ഭാ​ഗ്യം പരീക്ഷിക്കുന്നുണ്ട്.

“വിജയിയാണെന്ന് അറിയിച്ചുകൊണ്ടുള്ള കോൾ കിട്ടിയപ്പോൾ സന്തോഷംകൊണ്ട് മതിമറന്നുപോയി. പത്ത് വർഷത്തിന് ശേഷം ഒടുവിൽ ഭാ​ഗ്യം ലഭിച്ചു. ഇപ്പോഴും എനിക്ക് ഇത് വിശ്വസിക്കാനാകുന്നില്ല. കുടുംബത്തെ വെക്കേഷന് കൊണ്ടുപോകാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. ഈ മാസം തീരും മുൻപെ ബണ്ടിൽ ഓഫറിൽ ഞാൻ ടിക്കറ്റും വാങ്ങും.” - അദ്ദേഹം പറയുന്നു.

ജൂലൈ മാസം ബി​ഗ് ടിക്കറ്റിലൂടെ വലിയ സാധ്യതകളാണ് ഉപയോക്താക്കൾക്ക് ലഭിക്കുക.

20 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് ആണ് ഓ​ഗസ്റ്റ് 3-ന് നടക്കുന്ന ലൈവ് ഡ്രോയിൽ നേടാനാകുക. കൂടാതെ ആറ് വിജയികൾക്ക് ഇതേ ഡ്രോയിൽ 50,000 ദിർഹം വീതം ലഭിക്കും.

വീക്കിലി ഇ-ഡ്രോകളും ഉണ്ട്. എല്ലാ വ്യാഴാഴ്ച്ചയും നാല് വിജയികൾക്ക് 50,000 ദിർഹം വീതം നേടാം. അതായത് ലൈവ് ഡ്രോയ്ക്ക് മുൻപ് തന്നെ 16 പേർക്ക് ക്യാഷ് പ്രൈസുകൾ നേടാം.

ബി​ഗ് വിൻ മത്സരവും തിരികെയെത്തിയിട്ടുണ്ട്. ജൂലൈ ഒന്നിനും 24-നും ഇടയ്ക്ക് ഒറ്റത്തവണയായി രണ്ടോ അതിലധികമോ ക്യാഷ് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ബി​ഗ് വിൻ മത്സരത്തിൽ പങ്കെടുക്കാം. നാല് ഉപയോക്താക്കൾക്ക് അബുദാബിയിൽ ലൈവ് ഡ്രോ കാണാം. ഇവർക്ക് ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാനാകും. 20,000 ദിർഹം മുതൽ 150,000 ദിർഹം വരെയാണ് സമ്മാനം. ഓ​ഗസ്റ്റ് ഒന്നിന് ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിൽ വിജയികളുടെ പേരുകൾ പ്രഖ്യാപിക്കും.

ലക്ഷ്വറി കാറുകളും ഡ്രോയുടെ ഭാ​ഗമാണ്. ഓ​ഗസ്റ്റ് മൂന്നിന് റേഞ്ച് റോവർ വെലാർ, സെപ്റ്റംബർ മൂന്നിന് BMW M440i കാറുകൾ സ്വന്തമാക്കാനാണ് അവസരം.

ഇതിനെല്ലാം പുറമെ ജൂലൈ മാസം പ്രത്യേക ടിക്കറ്റ് ബണ്ടിലും ഉണ്ട്:

ഓൺലൈൻ പർച്ചേസുകൾക്ക് Buy 2, get 1 free ticket

Zayed International Airport, Al Ain Airport കൗണ്ടറുകളിൽ നിന്നുള്ള ബി​ഗ് ടിക്കറ്റ് പർച്ചേസുകൾക്ക് Buy 2, get 2 free tickets, Dream Car ടിക്കറ്റുകൾക്ക് Buy 2, get 3 free tickets.

ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ നേരിട്ടെത്താം Zayed International Airport, Al Ain Airport കൗണ്ടറുകളിൽ.

The weekly E-draw dates:

Week 2: 10th – 16th July & Draw Date – 17th July (Thursday)

Week 3: 17th – 23rd July & Draw Date- 24th July (Thursday)

Week 4: 24th – 31st July & Draw Date- 1st August (Friday)