കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നടന്ന ബിഗ് ടിക്കറ്റ് 203 -ാം നറുക്കെടുപ്പിലാണ് 030510 നമ്പര്‍ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചത്. ഏപ്രില്‍ ഒന്നിനായിരുന്നു ഷോജിത്ത് ഈ ടിക്കറ്റ് വാങ്ങിയത്. 

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (ഏകദേശം 28 കോടിയിലധികം ഇന്ത്യന്‍ രൂപ) നേടിയ മലയാളിയെത്തേടി ബിഗ് ടിക്കറ്റ് അധികൃതര്‍ ജോലി സ്ഥലത്തെത്തി. ഒന്നാം സമ്മാനം നേടിയ കെ.എസ് ഷോജിത്തിനെ നറുക്കെടുപ്പ് നടന്ന വേദിയില്‍ വെച്ചുതന്നെ അധികൃതര്‍ പലതവണ ഷോജിത്തിനെ വിവരമറിയിക്കാനായി വിളിച്ചിരുന്നു. എന്നാല്‍ ഫോണില്‍ ലഭിച്ചില്ല. തുടര്‍ന്നാണ് വിവരമറിയിക്കാന്‍ ബിഗ് ടിക്കറ്റ് സംഘം അദ്ദേഹത്തിന്റെ ജോലി സ്ഥലത്തേക്ക് നേരിട്ട് ചെന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നടന്ന ബിഗ് ടിക്കറ്റ് 203 -ാം നറുക്കെടുപ്പിലാണ് 030510 നമ്പര്‍ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചത്. ഏപ്രില്‍ ഒന്നിനായിരുന്നു ഷോജിത്ത് ഈ ടിക്കറ്റ് വാങ്ങിയത്. നറുക്കെടുപ്പ് നടന്ന വേദിയില്‍ വെച്ചുതന്നെ അധികൃതര്‍ പലതവണ ഷോജിത്തിനെ വിവരമറിയിക്കാനായി വിളിച്ചിരുന്നു. എന്നാല്‍ ഫോണില്‍ ലഭിച്ചില്ല. നറുക്കെടുപ്പ് യുട്യൂബില്‍ ലൈവായി സംപ്രേക്ഷണം ചെയ്തിരുന്നു.

ഫോണ്‍ കിട്ടിയില്ലെങ്കില്‍ പിന്നെയും വിളിച്ചുകൊണ്ടിരിക്കുമെന്നും എന്നിട്ടും കിട്ടിയില്ലെങ്കില്‍ നേരിട്ട് ഞങ്ങള്‍ വീട്ടിലേക്ക് ചെല്ലുമെന്നും നറുക്കെടുപ്പ് നടത്തിയ റിച്ചാര്‍ഡ് പറഞ്ഞിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ തേടി നേരിട്ടെത്തിയത്. എന്നാല്‍ ഒപ്പം ജോലി ചെയ്യുന്നവര്‍ പറഞ്ഞ് അദ്ദേഹം നേരത്തെ തന്നെ വിവരമറിഞ്ഞിരുന്നു.

വീഡിയോ...

"