സിവില്‍ ഡിഫന്‍സ് സംഘത്തിന്റെ സമയോചിത ഇടപെടലിലൂടെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. ഓഫീസിലെ ഫയലുകളോ മറ്റ് രേഖകളോ നഷ്‍ടപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

മനാമ: ബഹ്റൈനില്‍ സന്നദ്ധ സംഘടനയുടെ ഓഫീസില്‍ തീപിടുത്തം. മുസല്ല ചാരിറ്റി സൊസൈറ്റിയുടെ ആസ്ഥാനത്താണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സിവില്‍ ഡിഫന്‍സ് സംഘത്തിന്റെ സമയോചിത ഇടപെടലിലൂടെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. ഓഫീസിലെ ഫയലുകളോ മറ്റ് രേഖകളോ നഷ്‍ടപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. തീപിടുത്തമുണ്ടായ സമയത്ത് ഓഫീസിനുള്ളില്‍ ആരുമില്ലാതിരുന്നത് അപകടത്തിന്റെ വ്യാപ്‍തി കുറച്ചതായി ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം ഡോ. മസൂമ അബ്‍ദുല്‍ റഹിം പറഞ്ഞു. ഓഫീസിലെ അടുക്കള, ഫര്‍ണിച്ചറുകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ തുടങ്ങിയവയ്‍ക്ക് നാശനഷ്‍ടമുണ്ടായി. മുറിയിലെ ജിപ്‍സം ഫിറ്റിങുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.