റിയാദ്: നിർമാണത്തിലിരുന്ന കെട്ടിടത്തിെൻറ ചുവര് തകർന്നു വീണ് രണ്ട് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ജിദ്ദ റുവൈസ് മേഖലയിലാണ് സംഭവം. വ്യാഴാഴ്ച വൈകീട്ടാണ് റുവൈസ് ഡിസ്ട്രിക്റ്റിൽ  അപകടമുണ്ടായെന്ന വിവരം ലഭിച്ചതെന്ന് മക്ക മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് ബിൻ ഉസ്മാൻ അൽഖർനി പറഞ്ഞു. ഉടനെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.  

സിമൻറ് കട്ടകൾ കൊണ്ടുണ്ടാക്കിയ ചുമരാണ് നിലംപൊത്തി തൊഴിലാളികളുടെ മേൽ പതിച്ചത്. അതിനടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തു. കൂടുതൽ ആളുകൾ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തി. മരിച്ച രണ്ട് പേരും പരിക്കേറ്റയാളും ഏഷ്യൻ രാജ്യക്കാരാണ്. പരിക്കേറ്റ ആളെ റെഡ്ക്രസൻറ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക