അബുദാബി: കൃഷിയിടത്തില്‍ നിന്ന് വിരണ്ടോടിയ കാളയുടെ ആക്രമണത്തില്‍ മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്. അല്‍ ഐനിലെ കൃഷിയിടത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ കാള സമീപത്തുള്ള ജനവാസകേന്ദ്രത്തിലെത്തി ഭീതിപടര്‍ത്തിയിരുന്നു.

പ്രദേശവാസിയായ ഒരാളുടെ സ്ഥലത്ത് നിന്ന് കാളയെ പിടിച്ചുകെട്ടി ഉടമയ്ക്ക് കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More: ദുബായിലെ പ്രധാന റോഡുകള്‍ വെള്ളിയാഴ്ച അടച്ചിടുമെന്ന് മുന്നറിയിപ്പ്