കുവൈത്തിന്റെ അമ്പത്തിയെട്ടാമത് ദേശീയ ദിനവും ഇരുപത്തിയെട്ടാമത് വിമോചന ദിനവുമാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്.

ദുബായ്: കുവൈത്തിന്റെ 58-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച രാത്രി ദുബായില്‍ ബുര്‍ജ് ഖലീഫ കുവൈത്ത് ദേശീയ പതാകയുടെ വര്‍ണ്ണങ്ങളണിഞ്ഞു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് അഭിനന്ദന സന്ദേശവുമയച്ചു. 

View post on Instagram

കുവൈത്തിന്റെ അമ്പത്തിയെട്ടാമത് ദേശീയ ദിനവും ഇരുപത്തിയെട്ടാമത് വിമോചന ദിനവുമാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്. യുഎഇ പ്രസിഡന്റിന് പുറമെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ തുടങ്ങിയവരും കുവൈത്ത് അമീറിന് അഭിനന്ദന സന്ദേശമയച്ചു.

കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ വീഡിയോ ദിവസങ്ങള്‍ക്ക് മുന്‍പ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

Scroll to load tweet…