ദുബൈ: കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ഒരു ഭക്ഷണശാല ദുബൈ മുന്‍സിപ്പാലിറ്റി അധികൃതര്‍ പൂട്ടിച്ചു. ദുബൈ മുന്‍സിപ്പാലിറ്റി വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചത്.

കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ച 12 സ്ഥാപനങ്ങള്‍ കണ്ടെത്തിയതായും 100 താക്കീതുകള്‍ നല്‍കിയതായും അധികൃതര്‍ അറിയിച്ചു. അതേസമയം 2,341 സ്ഥാപനങ്ങളില്‍ ഒക്ടോബര്‍ ഒന്നിന് നടത്തിയ പരിശോധനയില്‍ 2,228 എണ്ണവും നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.