എഞ്ചിനില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടതിനാല്‍ ഡ്രൈവര്‍ കാര്‍ നിര്‍ത്തി ഉടന്‍ തന്നെ പുറത്തിറങ്ങി. മിനിറ്റുകള്‍ക്കകം തന്നെ കാര്‍ പൂര്‍ണ്ണമായും തീ വിഴുങ്ങി. 

ദുബായ്: ഓടിക്കൊണ്ടിരിക്കെ എഞ്ചിനില്‍ നിന്ന് തീ പടര്‍ന്ന് കാര്‍ കത്തിനശിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 2.12ഓടെ ശൈഖ് സായിദ് റോഡില്‍ സഫ പാര്‍ക്കിന് സമീപത്തായിരുന്നു സംഭവം.

എഞ്ചിനില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടതിനാല്‍ ഡ്രൈവര്‍ കാര്‍ നിര്‍ത്തി ഉടന്‍ തന്നെ പുറത്തിറങ്ങി. മിനിറ്റുകള്‍ക്കകം തന്നെ കാര്‍ പൂര്‍ണ്ണമായും തീ വിഴുങ്ങി. അഗ്നിശമന സേന സ്ഥലത്തെത്തി അല്‍പം സമയം കൊണ്ടുതന്നെ തീ നിയന്ത്രണ വിധേയമാക്കിയെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. കാറില്‍ നിന്ന് കട്ടിയുള്ള കറുത്ത പുക ഉയര്‍ന്നിരുന്നതായി മറ്റ് യാത്രക്കാര്‍ പറഞ്ഞു.