അപകട സമയത്ത് അഞ്ചോളം പേര്‍ എടിഎം കൗണ്ടറിന് സമീപത്തുണ്ടായിരുന്നു. കാര്‍ പാഞ്ഞുവരുന്നത് കണ്ട് ഇവര്‍ ഓടി രക്ഷപെടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. തനിക്ക് വാഹനത്തിന്റെ  നിയന്ത്രണം നഷ്ടുപ്പെട്ടു പോയതാണെന്ന് 40കാരനായ ഡ്രൈവര്‍ പൊലീസിനോട് പറ‍ഞ്ഞു. 

ദുബായ്: നിയന്ത്രണംവിട്ട കാര്‍ ഷോപ്പിങ് മാളിലെ എടിഎം കൗണ്ടറിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ല.

അപകട സമയത്ത് അഞ്ചോളം പേര്‍ എടിഎം കൗണ്ടറിന് സമീപത്തുണ്ടായിരുന്നു. കാര്‍ പാഞ്ഞുവരുന്നത് കണ്ട് ഇവര്‍ ഓടി രക്ഷപെടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. തനിക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടുപ്പെട്ടു പോയതാണെന്ന് 40കാരനായ ഡ്രൈവര്‍ പൊലീസിനോട് പറ‍ഞ്ഞു. പെട്ടെന്ന് മുന്നിലെത്തിയ ഒരു വാഹനത്തെ ഇടിക്കാതിരിക്കാന്‍ കാര്‍ ഒരു വശത്തേക്ക് വെട്ടിച്ച് തിരിച്ചു. ഈ സമയത്ത് ബ്രേക്കിന് പകരം ആക്സിലറേറ്ററില്‍ കാല്‍ അമര്‍ത്തിപ്പോയതാണെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് പുലര്‍ച്ചെ അഞ്ച് മണി വരെ ഈ സ്ഥലം പൊലീസ് അടച്ചിട്ടു.