കാര്‍ ഓടിച്ചിരുന്ന സൗദി പൗരനാണ് മരണപ്പെട്ടത്. കാറില്‍ നിന്ന് പുറത്തുകടക്കാനാകാതെ മുങ്ങി മരിക്കുകയായിരുന്നു.
തബൂക്ക്: സൗദി അറേബ്യയിലെ തബൂക്കിന് വടക്ക് അല്‍ഹഖ്‌ലില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കടലില്‍ പതിച്ച് ഡ്രൈവര്‍ മരിച്ചു. അല്‍ഹഖ്‌ലിലെ അപകടകരമായ അല്‍നഖീല്‍ റൗണ്ട്എബൗട്ടില്‍ വെച്ച് നിയന്ത്രണം വിട്ട് കാര്‍ കടലിലേക്ക് പതിക്കുകയായിരുന്നു.
കാര്‍ ഓടിച്ചിരുന്ന സൗദി പൗരനാണ് മരണപ്പെട്ടത്. കാറില്‍ നിന്ന് പുറത്തുകടക്കാനാകാതെ മുങ്ങി മരിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധപ്പെട്ട വകുപ്പുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തി കാറില്‍ നിന്ന് മൃതദേഹം പുറത്തെടുത്തതായി 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. കാറും കരയ്‌ക്കെത്തിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
