ഇടിയുടെ ആഘാതത്തില്‍ കാര്‍ തലകീഴായി മറിഞ്ഞു. എന്നാല്‍ ആര്‍ക്കും കാര്യമായി പരിക്കേറ്റില്ല. ആംബുലന്‍സുകള്‍ സ്ഥലത്തെത്തി വാഹനങ്ങളില്‍ ഉണ്ടായിരുന്നവരെ ഖലീഫാ ആശുപത്രിയിലേക്ക് മാറ്റി. 

അബുദാബി: ചുവപ്പ് സിഗ്നല്‍ തെറ്റിച്ചെത്തിയ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം. ശൈഖ് സായിദ് റോഡില്‍ ഇന്നലെ രാത്രിയിലായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തില്‍ കാര്‍ തലകീഴായി മറിഞ്ഞു. എന്നാല്‍ ആര്‍ക്കും കാര്യമായി പരിക്കേറ്റില്ല. ആംബുലന്‍സുകള്‍ സ്ഥലത്തെത്തി വാഹനങ്ങളില്‍ ഉണ്ടായിരുന്നവരെ ഖലീഫാ ആശുപത്രിയിലേക്ക് മാറ്റി. ചുവപ്പ് സിഗ്നല്‍ തെറ്റിച്ചതാണ് അപകടത്തിന് കാരണമായതെന്ന് അബുദാബി ട്രാഫിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ സലാഹ് അബ്ദുല്ല അല്‍ ഹുമൈരി അറിയിച്ചു.