ഒക്ടോബര്‍ മുതല്‍ ഇത് രാജ്യത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും നിര്‍ബന്ധമാക്കുമെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിനെതിരെ നിരവധി രക്ഷിതാക്കള്‍ ആശങ്കകള്‍ പങ്കുവെച്ചു. 

ദുബായ്: ദുബായ് ഉള്‍പ്പെടെയുള്ള ചില എമിറേറ്റുകളിലെ പെണ്‍കുട്ടികള്‍ക്ക് സെര്‍വിക്കല്‍ ക്യാന്‍സറിനെതിരായ വാക്സിന്‍ നിര്‍ബന്ധമാക്കുമെന്ന പ്രചാരണത്തിനെതിരെ അധികൃതര്‍. ഇത് സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ അധികൃതര്‍ നിഷേധിച്ചതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വാക്സിന്‍ നിര്‍ബന്ധമല്ലെന്നും ആവശ്യമെന്ന് കരുതുന്നവര്‍ എടുത്താല്‍ മതിയെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ ദേശീയ രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമാണ് സെര്‍വിക്കല്‍ ക്യാന്‍സറിനെതിരായ വാക്സിനും. ഒക്ടോബര്‍ മുതല്‍ ഇത് രാജ്യത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും നിര്‍ബന്ധമാക്കുമെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിനെതിരെ നിരവധി രക്ഷിതാക്കള്‍ ആശങ്കകള്‍ പങ്കുവെച്ചു. ഇത്തരമൊരു വാക്സിന്റെ ആവശ്യകതയും കാര്യക്ഷമതയും പല രാജ്യങ്ങളിലും വിവാദങ്ങള്‍ക്കിട നല്‍കിയിട്ടുണ്ടെന്ന വാദവും ചില കോണുകളില്‍ നിന്ന് ഉയര്‍ന്നു. ഇതിനിടെയാണ് ഇത് നിര്‍ബന്ധമല്ലെന്ന വിശദീകരണം അധികൃതര്‍ നല്‍കിയത്.