Asianet News MalayalamAsianet News Malayalam

ഖത്തറിലേക്ക് വിസിറ്റ് വിസയില്‍ കുട്ടികള്‍ക്കും യാത്രാനുമതി

സന്ദര്‍ശക വിസയിലെത്തുന്ന, ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനി മുതല്‍ രണ്ടു ദിവസം മാത്രമാകും ക്വാറന്റീന്‍.

children on visit visa can also enter qatar
Author
Doha, First Published Oct 3, 2021, 11:03 PM IST

ദോഹ: ഖത്തറിലേക്ക് വിസിറ്റ് വിസയില്‍ കുട്ടികള്‍ക്കും യാത്ര ചെയ്യാന്‍ അനുമതി. ഇതനുസരിച്ച് വാക്‌സിന്‍ സ്വീകരിക്കാത്ത 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച മാതാപിതാക്കള്‍ക്കൊപ്പം ഖത്തറിലെത്താം. ഇന്ത്യയില്‍ നിന്ന് സന്ദര്‍ശക വിസയിലെത്തുന്ന 11 വയസ്സോ അതില്‍ താഴെയോ ഉള്ള കുട്ടികള്‍ക്കും പ്രവേശിക്കാം. 

12 വയസ്സിന് മുകളിലുള്ളവര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ വിസിറ്റ് വിസയില്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല. സന്ദര്‍ശക വിസയിലെത്തുന്ന, ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനി മുതല്‍ രണ്ടു ദിവസം മാത്രമാകും ക്വാറന്റീന്‍. പുതുക്കിയ ഇളവുകള്‍ ഒക്ടോബര്‍ ആറിന് പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ പ്രാബല്യത്തില്‍ വരും. 

കൊവിഡ് അപകടസാധ്യത കൂടിയ എക്‌സെപ്ഷണല്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. 11 വയസ്സുവരെയുള്ള കുട്ടികള്‍ക്കൊപ്പമെത്തുന്ന മാതാപിതാക്കളോ കുടുംബാംഗങ്ങളില്‍ ആരെങ്കിലും ഒരാളോ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം. ഖത്തറിലേക്കുള്ള യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് കൈവശം വേണം. ഖത്തറിലെത്തിയ ശേഷം 36 മണിക്കൂറിനുള്ളില്‍ പിസിആര്‍ പരിശോധന നടത്തുകയും വേണം. വാക്‌സിന്‍ എടുക്കാത്തതോ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തതോ ആയ ആളുകള്‍ക്ക് ഏഴു ദിവസമാണ് ഹോട്ടല്‍ ക്വാറന്റീന്‍. 
 

Follow Us:
Download App:
  • android
  • ios