കാലുകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന സാനിറ്റൈസര്‍ സ്റ്റേഷനില്‍ നിന്ന് അബദ്ധത്തില്‍ കുട്ടിയുടെ കണ്ണിലേക്ക് സാനിറ്റൈസര്‍ വീഴുകയായിരുന്നു.

ദുബൈ: യുഎഇയില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ വീണ് നാലുവയസ്സുകാരിയുടെ കണ്ണിന് ഗുരുതര പരിക്ക്. കാലുകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന സാനിറ്റൈസര്‍ സ്റ്റേഷനില്‍ നിന്ന് അബദ്ധത്തില്‍ കുട്ടിയുടെ കണ്ണിലേക്ക് സാനിറ്റൈസര്‍ വീഴുകയായിരുന്നു.

പൊതുസ്ഥലത്ത് സ്ഥാപിച്ച സാനിറ്റൈസര്‍ സ്റ്റേഷനിലെ പെഡലില്‍ കുട്ടി അറിയാതെ തൊടുകയായിരുന്നു. തുടര്‍ന്ന് സാനിറ്റൈസര്‍ പമ്പ് ചെയ്യുന്നതിന് താഴെ നിന്ന കുട്ടിയുടെ കണ്ണിലേക്ക് സാനിറ്റൈസര്‍ വീഴുകയായിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഉടന്‍ തന്നെ കുട്ടിയുടെ കണ്ണ് ശുദ്ധജലം ഉപയോഗിച്ച് തുടരെ കഴുകിയ ശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona