വ്യാഴാഴ്ച മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശീതക്കാറ്റ് അടിച്ചുവീശാൻ തുടങ്ങി. വെള്ളി, ശനി ദിവസങ്ങളിൽ അത് പാരമ്യതയിലെത്തി.
റിയാദ്: തിങ്കളാഴ്ച വരെ സൗദി അറേബ്യയിൽ കൊടും തണുപ്പായിരിക്കുമെന്നും എല്ലാവരും തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽഹുസൈനി പറഞ്ഞു. ഇത് ദൈർഘ്യമുള്ള ശീത തരംഗമാണ്. ഈ വർഷത്തെ ഒമ്പതാമത്തെ ശീത തരംഗമാണിത്.
വ്യാഴാഴ്ച മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശീതക്കാറ്റ് അടിച്ചുവീശാൻ തുടങ്ങി. വെള്ളി, ശനി ദിവസങ്ങളിൽ അത് പാരമ്യതയിലെത്തി. തിങ്കളാഴ്ച വരെ തുടരും. പിന്നീട് ഘട്ടം ഘട്ടമായി താപനില ഉയരും. വടക്കൻ പ്രവിശ്യയിലും മധ്യപ്രവിശ്യയുടെ വടക്ക് ഭാഗത്തും മഞ്ഞു രൂപപ്പെടുന്നതിനാൽ താപനില ഒന്ന്, മൈനസ് ഒന്ന്, മധ്യപ്രവിശ്യയിലും ഹൈറേഞ്ചുകളിലും മൂന്നു മുതൽ ഒമ്പത്, കിഴക്കൻ പ്രവിശ്യയിലും മദീനയിലും അഞ്ചു മുതൽ 14, മക്കയിൽ 15 മുതൽ 20, ജിസാനിൽ 22 മുതൽ 24 വരെയുമായിരിക്കും താപനില.
Read also: എട്ട് മണിക്കൂര്‍ നീണ്ട ശസ്‍ത്രക്രിയ വിജയം; സല്‍മാനും അബ്‍ദുല്ലയ്ക്കും ഇനി രണ്ട് കിടക്കകളില്‍ ഉറങ്ങാം
ആറുമാസത്തിനിടെ ഉംറ നിര്‍വഹിക്കാനെത്തിയ തീർഥാടകരുടെ എണ്ണം 48 ലക്ഷം കവിഞ്ഞു
റിയാദ്: പുതിയ ഉംറ സീസൺ ആരംഭിച്ച് ആറുമാസം പിന്നിടുമ്പോൾ സൗദി അറേബ്യയിലെത്തിയ തീർഥാടകരുടെ എണ്ണം 48 ലക്ഷം കവിഞ്ഞു. വ്യോമ, കര, കടൽ തുറമുഖങ്ങൾ വഴി കഴിഞ്ഞ ദിവസം വരെ എത്തിയ തീർഥാടകരുടെ എണ്ണം വ്യക്തമാക്കി ഹജ്ജ് ഉംറ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ആകെ 48,40,764 തീർഥാടകരാണ് പുണ്യഭൂമിലെത്തിയത്.
ഇതുവരെ എത്തിയ തീര്‍ത്ഥാടകരില്‍ 4,258,151 പേർ ഉംറ നിർവഹിച്ച് സ്വദേശങ്ങളിലേക്ക് മടങ്ങി. ചൊവ്വാഴ്ച വരെ സൗദിയിലുള്ള വിവിധ രാജ്യങ്ങളിൽനിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണം 582,613 ആണ്. രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ 4,329,349 തീർഥാടകർ എത്തിയതായാണ് കണക്ക്. അറാർ ജദീദ്, അൽ ഹദീത, ഹാലത്ത് അമ്മാർ, അൽവാദിയ, റുബുൽ ഖാലി (എംപ്റ്റി ക്വാർട്ടർ), അൽബത്ഹ, സൽവ, കിങ് ഫഹദ് കോസ്വേ, അൽറാഖി, ദുർറ, ഖഫ്ജി എന്നിവിടങ്ങളിലെ കര മാർഗമുള്ള കവാടങ്ങളിലൂടെ 507,430 തീർഥാടകരും കപ്പൽ മാർഗം 3985 തീർഥാടകരും എത്തിയിട്ടുണ്ട്.
Read also: കുടുംബസമേതം യുഎഇയിലേക്ക് വരുന്നവര്‍ക്ക് ഇനി ഗ്രൂപ്പ് വിസ ലഭിക്കും
