അല്‍ ഖസീം പ്രവിശ്യയില്‍ കൊവിഡ് സ്ഥിരീകരിച്ച ശേഷം ക്വാറന്റീന്‍ പാലിക്കാതെ പുറത്തിറങ്ങിയ 29 പേരെ അറസ്റ്റ് ചെയ്‍തു.
റിയാദ്: സൗദി അറേബ്യയിൽ ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങിയ കൊവിഡ് രോഗികളെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്‍തു. അല്‍ ഖസീം, അല്‍ ജൌഫ് എന്നിവിടങ്ങളില്‍ നിന്നാണ് ക്വാറന്റീന്‍, ഐസൊലേഷന്‍ നിബന്ധനകള്‍ ലംഘിച്ചവരെ പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു.
അല്‍ ഖസീം പ്രവിശ്യയില്‍ കൊവിഡ് സ്ഥിരീകരിച്ച ശേഷം ക്വാറന്റീന്‍ പാലിക്കാതെ പുറത്തിറങ്ങിയ 29 പേരെ അറസ്റ്റ് ചെയ്‍തു. രാജ്യത്ത് കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ നിരീക്ഷിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി ചേര്‍ന്നാണ് സുരക്ഷാ വകുപ്പുകള്‍ പരിശോധന നടത്തിയതെന്ന് അല്‍ ഖസീം പൊലീസ് വക്താവ് ലെഫ്. കേണല്‍ ബദര്‍ അല്‍ സുഹൈബാനി പറഞ്ഞു.
