രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 4,74,191 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,55,618 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,677 ആയി. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10,896 ആയി ഉയർന്നു. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് രോഗമുക്തി വീണ്ടും പുതിയ കൊവിഡ് കേസുകളെക്കാൾ മുകളിലായി. ഇന്ന് 1,079 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 1,214 പേർ രോഗത്തിൽ നിന്ന് മുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 14 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 4,74,191 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,55,618 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,677 ആയി. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10,896 ആയി ഉയർന്നു. ഇതിൽ 1,516 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.1 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 320, റിയാദ് 216, കിഴക്കൻ പ്രവിശ്യ 206, അസീർ 100, ജീസാൻ 63, മദീന 57, അൽഖസീം 38, നജ്റാൻ 20, തബൂക്ക് 19, ഹായിൽ 17, അൽബാഹ 13, വടക്കൻ അതിർത്തി മേഖല 6, അൽജൗഫ് 4. രാജ്യത്തെ കൊവിഡ് വാക്സിനേഷൻ കുത്തിവെപ്പ് 16,522,087 ഡോസ് ആയി.