ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,88,325 ആയി. ഇവരിൽ 3,76,947 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6,650 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 4728 പേർ ചികിത്സയിൽ കഴിയുന്നു. 

റിയാദ്: സൗദി അറേബ്യയിലെ കൊവിഡ് മുക്തി നിരക്ക് 97.1 ശതമാനമായി. എന്നാൽ രോഗ വ്യാപനവും കൂടുകയാണ്. 24 മണിക്കൂറിനിടെ 531 പേർക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചപ്പോൾ 389 പേർ രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,88,325 ആയി. ഇവരിൽ 3,76,947 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6,650 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 4728 പേർ ചികിത്സയിൽ കഴിയുന്നു. ഇവരിൽ 638 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കേസുകൾ: റിയാദ് 221, കിഴക്കൻ പ്രവിശ്യ 105, മക്ക 99, മദീന 27, അൽഖസീം 22, അസീർ 14, ഹായിൽ 13, തബൂക്ക് 8, അൽജൗഫ് 6, ജീസാൻ 5, വടക്കൻ അതിർത്തി മേഖല 5, നജ്‌റാൻ 4, അൽബാഹ 2.