ശാസ്‍ത്രീയമായ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ മാസപ്പിറവി ദൃശ്യമാവാനുള്ള സാധ്യത പരിശോധിക്കുക മാത്രമാണ് തങ്ങള്‍ ചെയ്‍തതെന്ന് ഇന്റര്‍നാഷണല്‍ ആസ്‍ട്രോണമി സെന്റര്‍ അറിയിച്ചു.
ദുബൈ: ഗള്‍ഫ് മേഖലയില്‍ ഇന്ന് നഗ്നനേത്രങ്ങള്‍ കൊണ്ട് മാസപ്പിറവി ദൃശ്യമാവാന്‍ സാധ്യതയില്ലെന്ന് 25 ജ്യോതിശാസ്‍ത്ര വിദഗ്ധര്‍ അടങ്ങുന്ന സംഘം അഭിപ്രായപ്പെട്ടു. അതുകൊണ്ടു തന്നെ ചെറിയ പെരുന്നാള്‍ ഏപ്രില്‍ 21ന് ആവാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഇവരുടെ വിലയിരുത്തല്‍. അതേസമയം പെരുന്നാള്‍ ദിനം കൃത്യമായി നിര്‍ണയിക്കുന്നതിന് ഈ അഭിപ്രായം കണക്കിലെടുക്കേണ്ടതില്ലെന്നും അത് മറ്റ് പല കാര്യങ്ങളെയും ആശ്രയിച്ചിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ശാസ്‍ത്രീയമായ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ മാസപ്പിറവി ദൃശ്യമാവാനുള്ള സാധ്യത പരിശോധിക്കുക മാത്രമാണ് തങ്ങള്‍ ചെയ്‍തതെന്ന് ഇന്റര്‍നാഷണല്‍ ആസ്‍ട്രോണമി സെന്റര്‍ അറിയിച്ചു. അതേസമയം വ്യാഴാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാന്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാസപ്പിറവി ദൃശ്യമാവുന്നില്ലെങ്കില്‍ റമദാനിലെ 30 നോമ്പുകളും പൂര്‍ത്തിയാക്കി ശനിയാഴ്ച ആയിരിക്കും ചെറിയ പെരുന്നാള്‍ ആഘോഷിക്കുക.
Read also: ദുബൈയിലെ സ്വകാര്യ സ്‍കൂളുകള്‍ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
ദുബൈയില്‍ 426 പേരുടെ വായ്പകള്‍ എഴുതിത്തള്ളി; 14.6 കോടി ദിര്‍ഹത്തിന്റെ പാക്കേജ് പ്രഖ്യാപിച്ച് കിരീടാവകാശി
ദുബൈ: ദുബൈയില്‍ 426 സ്വദേശി പൗരന്മാരുടെ ഭവന വായ്‍പകള്‍ എഴുതിത്തള്ളി. വായ്‍പകളില്‍ ഇനി അടയ്ക്കേണ്ട തുക പൂര്‍ണമായി ഇളവ് ചെയ്‍തുകൊണ്ട് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഉത്തരവിട്ടത്. ഇവരുടെ വായ്‍പാ ബാധ്യതകള്‍ തീര്‍ക്കുന്നതിന് 14.6 കോടി ദിര്‍ഹത്തിന്റെ പാക്കേജാണ് ശൈഖ് ഹംദാന്റെ നിര്‍ദേശ പ്രകാരം അനുവദിച്ചിരിക്കുന്നത്.
ദുബൈയിലെ എല്ലാ പൗരന്മാരുടെയും ജീവിത നിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ സഹായവും നല്‍കുന്നതിനായി പദ്ധതികള്‍ ആവിഷ്‍കരിക്കുന്നത് തുടരുമെന്ന് ശൈഖ് ഹംദാന്‍ പ്രഖ്യാപനം നടത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. താഴ്‍ന്ന വരുമാനക്കാരും മറ്റ് തരത്തില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരുമായ സ്വദേശികള്‍ക്കായിരിക്കും പദ്ധതിയുടെ ഗുണം ലഭിക്കുക.
റമദാന്‍ മാസത്തിന്റെ അവസാന നാളുകളില്‍ ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തയ്യാറെടുത്തിരിക്കുന്ന വേളയില്‍ കൂടിയാണ് കിരീടാവകാശിയുടെ അറിയിപ്പ് പുറത്തുവന്നത്. നിര്‍ദേശം നടപ്പാക്കാനും അതിനായുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ദുബൈയിലെ സുപ്രീം കമ്മിറ്റി ഫോര്‍ ഡെവലപ്‍മെന്റ് ആന്റ് സിറ്റിസണ്‍സ് അഫയേഴ്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശൈഖ് ഹംദാന്‍ അറിയിച്ചു.
