സ്ത്രീകൾക്കെതിരായ എല്ലാ തരത്തിലുള്ള അക്രമങ്ങളും നിരോധിച്ചിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. രാജ്യത്ത് സ്ത്രീ സുരക്ഷക്ക് മുമ്പെങ്ങുമില്ലാത്ത സംരക്ഷണമാണ് നൽകുന്നത്.
റിയാദ്: സൗദി അറേബ്യയിൽ സ്ത്രീകൾക്കെതിരായ ഏത് വിധത്തിലെ അതിക്രമങ്ങളും കടുത്ത കുറ്റം. സ്ത്രീകളെ അക്രമിക്കുന്നവർക്ക് ഒരു മാസം മുതൽ ഒരു വർഷം വരെ തടവും 5,000 റിയാൽ മുതൽ അരലക്ഷം റിയാൽ വരെ പിഴയും വരെ ശിക്ഷ ലഭിക്കും. കുറ്റകൃത്യം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. ശാരീരികവും മാനസികവും ലൈംഗികവുമായ ദുരുപയോഗം, ഭീഷണികൾ എന്നിവ കുറ്റകൃത്യങ്ങളാവും.
ഈ നിയമം സ്ത്രീകൾക്ക് കൂടുതൽ സംരക്ഷണവും സുരക്ഷിതത്വവും രാജ്യം ഉറപ്പുവരുത്തുമെന്നും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നിയമങ്ങൾ നിലവിൽ വരുന്നതെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. നിയമ ലംഘനങ്ങൾക്കെതിരെ കർശനമായ ക്രിമിനൽ നടപടിക്രമങ്ങളുടെയും ശിക്ഷകളുടെയും പാക്കേജ് ആവിഷ്കരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
സ്ത്രീകൾക്കെതിരായ എല്ലാ തരത്തിലുള്ള അക്രമങ്ങളും നിരോധിച്ചിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. രാജ്യത്ത് സ്ത്രീ സുരക്ഷക്ക് മുമ്പെങ്ങുമില്ലാത്ത സംരക്ഷണമാണ് നൽകുന്നത്. എല്ലാ മേഖലയിലും സൗദി വനിതകൾ രാപ്പകൽ ഭേദമന്യേ ജോലിക്കിറങ്ങുന്നുണ്ടെന്നും ഇത്തരം നിയമങ്ങളും മുന്നറിയിപ്പുകളും അവർക്ക് കൂടുതൽ സുരക്ഷിതത്വം നൽകുന്നതായും വിലയിരുത്തപ്പെടുന്നു.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Nov 28, 2020, 9:53 PM IST
Post your Comments