ദുബായ്: ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ ആഗോള ബിസിനസ് കമ്പനിയായ ഡാര്‍വിന്‍ പ്ലാറ്റ്‌ഫോം ഗ്രൂപ്പ് ഓഫ് കമ്പനീസ് (ഡിപിജിസി) യുഎഇയിലെ മാനുഫാക്ചറിംഗ്, റീട്ടെയില്‍, വിദ്യാഭ്യാസം, അവിട്രോണിക്‌സ്, അടിസ്ഥാനസൗകര്യങ്ങള്‍, എനര്‍ജി, ഓയില്‍, ഗ്യാസ്, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി തുടങ്ങി നിരവധി മേഖലകളിലെ നിക്ഷേപ പദ്ധതികളും പങ്കാളിത്തവും യുഎഇ ആസ്ഥാനമായുള്ള കമ്പനികളുമായി ചേര്‍ന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു.  ഡിപിജിസിയുടെ ദുബായ്  കേന്ദ്രമായ കമ്പനികളായ ഡാര്‍വിന്‍ പ്ലാറ്റ് ഫോം ക്യാപിറ്റല്‍ ലിമിറ്റഡ്, , ഡാര്‍വിന്‍ അവിട്രോണിക്‌സ് Inc, ഗള്‍ഫ് ഗേറ്റ് ഓയില്‍ ആന്‍ഡ് ഗ്യാസ് പ്രോഡക്ട് എല്‍എല്‍സി, ഡെല്‍മാന്‍ റിയ ഐടി ട്രേഡ് എല്‍എല്‍സി തുടങ്ങിയവര്‍ ഇന്നലെ നടന്ന ചടങ്ങില്‍ സംയുക്ത വ്യാപാരപങ്കാളിത്തത്തിനും  മറ്റിതരവ്യാപാരക്കരാറുകളിലും ഒപ്പുവച്ചു.  

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഡിപിജിസിയുടെ റീട്ടെയില്‍ വിഭാഗമായ 'ഡിപി റീട്ടെയില്‍' യുഎഇയിലെ പ്രമുഖ റീട്ടെയില്‍ കമ്പനിയായ ജാന്‍ ബ്രോസുമായി അവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനും സപ്ലൈ-ചെയിന്‍ പിന്തുണ നല്‍കുന്നതിനുമായി  പ്രത്യേകമായ  പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഡിപിജിസിയുടെ മൊത്തം മൂല്യം ഏകദേശം 6 ബില്ല്യണ്‍ യുഎസ് ഡോളറാണ്, ഇതിന് 21 അനുബന്ധ കമ്പനികളുമുണ്ട്. കാലങ്ങളായി, ഗ്രൂപ്പ് അതിന്റെ അനുബന്ധ കമ്പനികളുമായി നിരവധി മേഖലകളില്‍ അതിവേഗം പുരോഗതി കൈവരിച്ചിട്ടുമുണ്ട്. 

'നിരവധി മേഖലകളില്‍ സംയുക്തമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ എ ആര്‍ ജെ ഹോള്‍ഡിംഗ്‌സുമായി കൈകോര്‍ത്തു. വിദ്യാഭ്യാസമേഖലയില്‍,  ഡിപിജിസി വെസ്റ്റ്‌ഫോര്‍ഡ് എജ്യുക്കേഷന്‍ ഗ്രൂപ്പുമായി (WEG) ചേര്‍ന്ന്  ഇന്ത്യയ്ക്കായി ഒരു പ്രത്യേക കരാര്‍ രൂപീകരിച്ചു. റീട്ടെയില്‍ വ്യാപാരത്തിന്, യുഎഇ ആസ്ഥാനമായി 2500ല്‍ പരം ഉല്‍പന്നങ്ങളുമായി പല രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന 94 വര്‍ഷം പഴക്കമുള്ള ജാന്‍ ബ്രോസുമായി, ഇന്ത്യയില്‍ അവരുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഉല്‍പ്പന്ന-ഉറവിട പിന്തുണ നല്‍കുന്നതിനും വേണ്ടി ഞങ്ങള്‍ കൈകോര്‍ത്തു. ഡിപി റീട്ടെയില്‍ ജാന്‍ ബ്രദേഴ്‌സുമായി കാര്യക്ഷമമായ പങ്കാളിത്തത്തില്‍ പ്രവേശിച്ചിട്ടുണ്ട്.  ജന്‍ ബ്രദേഴ്‌സിന്റെ സഹകരണത്തോടെ 100 കോടി രൂപയുടെ നിര്‍മ്മാണയൂണിറ്റുംനിക്ഷേപപദ്ധതികളും  ഞങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്'- പങ്കാളിത്തം പ്രഖ്യാപിക്കുന്നതിനിടെ യുഎഇ ഡിപിജിസിതലവന്‍, ഫര്‍ഹാന്‍ അഹമ്മദ് ദാമുദി പറഞ്ഞു.

ഡാര്‍വിന്‍ ഗ്രൂപ്പ് ഒന്നിലധികം സംയുക്തസംരംഭങ്ങളിലും യുഎഇയുമായുള്ള മികച്ച വ്യാപാരബന്ധത്തിലും ഏര്‍പ്പെടുകയും അതിനായി  മൂന്ന് പ്രമുഖ സ്ഥാപനങ്ങളുമായി ധാരണാപത്രത്തില്‍ ഒപ്പുവെക്കുകയും ചെയ്തു. പ്രമുഖ ബ്രാന്‍ഡുകളെ പ്രതിനിധീകരിക്കുന്ന യുണൈറ്റഡ് അറബ് എമിറേറ്റിലെ പ്രമുഖ ബിസിനസ്സ് സ്ഥാപനങ്ങളിലൊന്നാണ് ഇന്ന് എആര്‍ജെ ഹോള്‍ഡിംഗ്. ട്രേഡ്, പവര്‍, ലൈഫ്, ഗ്രീന്‍ എന്നീ നാല് പ്രധാന മേഖലകളാണ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടനിര്‍മാണം, എഞ്ചിനീയറിംഗ് സേവനങ്ങള്‍, മാനുഫാക്ചറിംഗ്, വാട്ടര്‍ മാനേജ്‌മെന്റ് ടെക്‌നോളജീസ്, പ്രോപ്പര്‍ട്ടി ഡവലപ്‌മെന്റ്, റിന്യൂവബിള്‍ എനര്‍ജി സിസ്റ്റംസ്, ഹോസ്പിറ്റാലിറ്റി, എഫ് & ബി, ഹെല്‍ത്ത് & വെല്‍നസ്, മാര്‍ക്കറ്റിംഗ് കമ്മ്യൂണിക്കേഷന്‍സ്, വിദ്യാഭ്യാസം, ഫാഷന്‍, റീട്ടെയില്‍ എന്നീ മേഖലകളില്‍ ഡിപിജിസിയുടെ ദുബായ് സ്ഥാപനങ്ങള്‍ എആര്‍ജെയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. കമ്പനിയുടെ തന്ത്രപരമായ ഓഫീസുകള്‍ ഇന്ത്യയിലും പ്രവര്‍ത്തിക്കുന്നു. 

'ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക്, എആര്‍ജെ ഹോള്‍ഡിംഗുകള്‍ക്ക് എല്ലാ ബിസിനസ് പിന്തുണയും ഡിപിജിസി നല്‍കും. ഡിപിജിസിയുടെ ഭാഗമായ ഡാര്‍വിന്‍ എഡ്യൂക്കേഷന്‍,   വിദ്യാഭ്യാസ മേഖലയില്‍ ലോകമെമ്പാടുമുള്ള യുകെ, അമേരിക്കന്‍  യൂണിവേഴ്‌സിറ്റി പ്രോഗ്രാമുകളില്‍ പ്രവര്‍ത്തിപ്പിച്ചതിന്റെ പതിറ്റാണ്ടുകളുടെ പരിചയമുള്ള ട്രാന്‍സ്-നാഷണല്‍ എഡ്യൂക്കേഷന്റെ യുഎഇ ആസ്ഥാനമായ വെസ്റ്റ്‌ഫോര്‍ഡ് എഡ്യൂക്കേഷന്‍ ഗ്രൂപ്പുമായി സഖ്യത്തിലേര്‍പ്പെട്ടിട്ടുണ്ട്. അന്തര്‍ദ്ദേശീയതലത്തില്‍ ഉയര്‍ന്ന വിദ്യാഭ്യാസബിരുദവും ഡിപ്ലോമയും നേടാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യയിലെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്കായി, ഇന്ത്യയിലെ യുണൈറ്റഡ് കിംഗ്ഡമെന്ന് പ്രശസ്തമായ ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റിയുമായിചേര്‍ന്ന് അത്യാധുനിക അന്തര്‍ദ്ദേശീയ കാമ്പസ് സ്ഥാപിക്കുന്നതിനുള്ള ഉദ്ദേശ്യത്തോടെ ധാരണയുടെയും സഹകരണ കരാറിന്റെയും ധാരണാപത്രത്തില്‍ പങ്കാളികളായിരിക്കുകയാണ്.'-    ഫര്‍ഹാന്‍ അഹമ്മദ് ദാമുദി കൂട്ടിച്ചേര്‍ത്തു. 

'തന്ത്രപരമായ പങ്കാളിത്തത്തോടെയുള്ള സേവനങ്ങള്‍, സാങ്കേതികവിദ്യകള്‍, റിട്ടയല്‍, ഐടി, വിദ്യാഭ്യാസം, എനര്‍ജി, ധനകാര്യം, ഇന്‍ഫ്രാസ്ട്രക്ചര്‍, പ്രതിരോധനിര്‍മ്മാണം, അവിട്രോണിക്‌സ് തുടങ്ങിയ മേഖലകളില്‍ വലിയ സാധ്യതകള്‍ ഉള്ളതിനാല്‍ ഇന്ത്യ-യുഎഇ ബിസിനസ്സ് സഹകരണത്തെ ശക്തിപ്പെടുത്താന്‍ ഡിപിജിസി പദ്ധതിയിടുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വ്യാപാരം 60 ബില്യണ്‍ ഡോളറില്‍ നിന്ന് 100 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ ഇന്ത്യയും യുഎഇയും ലക്ഷ്യമിടുന്നതിനാല്‍, ഈ ലക്ഷ്യം നേടുന്നതില്‍ ഡിപിജിസിയുടെ പങ്കാളിത്തം ഒരു വലിയ പ്രേരക ശക്തിയാകും.' -  ഡിപിജിസി ഡയറക്ടര്‍ (ഇന്റര്‍നാഷണല്‍ ബിസിനസ്) വിജയ് സിംഗ് പറഞ്ഞു.

'ഉല്‍പാദനശേഷി വര്‍ദ്ധിപ്പിക്കുക, യുഎഇയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുക, ഇന്ത്യയില്‍ ഉല്‍പാദനയൂണിറ്റുകള്‍ വര്‍ദ്ധിപ്പിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഇരു രാജ്യങ്ങളുടെയും ധനസ്ഥിതി വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ദുബായില്‍ (യുഎഇ) ഇന്ന്  ഒപ്പുവച്ച ധാരണാപത്രങ്ങളുടെ കാതല്‍. ദുബായില്‍നിന്ന് ആഫ്രിക്കയിലേക്കും മറ്റ് ഏഷ്യന്‍ വിപണികളിലേക്കുമുള്ള പ്രവേശനം നേടാനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു. മൊത്തത്തില്‍, ഞങ്ങളുടെ എല്ലാ പങ്കാളികള്‍ക്കും വലിയ തൊഴിലവസരങ്ങളും സമ്പത്തും സൃഷ്ടിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി സന്ദര്‍ശനങ്ങളോടെ യുഎഇ ബിസിനസ്സ് സ്ഥാപനങ്ങളുമായുള്ള ബന്ധം ഡിപിജിസി ഉറപ്പിക്കുകയുണ്ടായി. ഇന്ത്യ-യുഎഇ ഉഭയകക്ഷി ബിസിനസ് സഹകരണത്തിന് ഡിപിജിസി ഒപ്പിട്ട  ധാരണാപത്രങ്ങള്‍ കരുത്തേകും. ഇന്ത്യയില്‍ ശക്തമായി ചുവടുറപ്പിച്ച ശേഷം, മറ്റ് രാജ്യങ്ങളിലെ നിരവധി മേഖലകളിലും വ്യാപാരപങ്കാളിത്തം വ്യാപിപ്പിക്കാന്‍ ഡിപിജിസി ഇപ്പോള്‍ പദ്ധതിയിടുന്നു. മിഡില്‍ ഈസ്റ്റില്‍, ഇതിനകം ഒമാനിലെ DUQM- ന്റെ സാമ്പത്തിക മേഖലയില്‍ ഡിപിജിസി നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് നിരവധി സംയുക്തസംരംഭങ്ങളും  പങ്കാളിത്ത കരാറുകളും ഉള്ളതിനാല്‍,ഡിപിജിസിയുഎഇയില്‍ ശക്തമായി ചുവടുറപ്പിക്കുക മാത്രമല്ല യുഎഇ ആസ്ഥാനമായുള്ള സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയുടെ വിശാലമായ വിപണിയുടെ വലിയ സാധ്യതകള്‍ മനസ്സിലാക്കാനുള്ള അവസരങ്ങളും അത് നല്‍കുകയും ചെയ്യുന്നു. 

(ചിത്രം- ഡാര്‍വിന്‍ പ്ലാറ്റ്‌ഫോം ഗ്രൂപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം എആര്‍ജെ ചെയര്‍മാന്‍ മുഹമ്മദ് ജുമ)