Gulf News : കുവൈത്തിലെ റോഡരികില്‍ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി
കുവൈത്തില്‍ സിക്സ്ത്ത് റിങ് റോഡിന് സമീപം ജീര്‍ണിച്ച നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി.
കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) റോഡരികില്‍ ജീര്‍ണിച്ച മൃതദേഹ അവശിഷ്‍ടങ്ങള്‍ (Decomposed dead body) കണ്ടെത്തി. സിക്സ്ത്ത് റിങ് റോഡില്‍ (Sixth ring road) സുലൈബിയക്ക് എതിര്‍വശത്തുള്ള തുറസായ സ്ഥലത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മൃതദേഹം ഫോറന്‍സിക് പരിശോധനയ്‍ക്കായി കൊണ്ടുപോയി. മരണപ്പെട്ട വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ ദുരൂഹ മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂഷനും വിവരം കൈമാറി.
അപ്പാര്‍ട്ട്മെന്റിനുള്ളില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കുവൈത്ത് സിറ്റി: കുവൈത്തിലെ (Kuwait) അപ്പാര്‍ട്ട്മെന്റിനുള്ളില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സല്‍വ (Salwa) ഏരിയയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അപ്പാര്‍ട്ട്മെന്റിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചപ്പോഴാണ് അയല്‍വാസികള്‍ ശ്രദ്ധിച്ചത്. ഇവര്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിനെ വിവരമറിയിക്കുകയായിരുന്നു.
അധികൃതര്‍ സ്ഥലത്തെത്തി അപ്പാര്‍ട്ട്മെന്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കയറുപയോഗിച്ച് തൂങ്ങി മരിച്ച നിലയിലായിരുന്നു. ശാസ്‍ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.