ഡിജിപി ലോക്നാഥ് ബെഹ്റയും എസ്‍പി ദേബേഷ് കുമാർ ബെഹ്റയുമാണ് ദുബായിലേക്ക് പോകുന്നത്. 

തിരുവനന്തപുരം: ദുബായ് പൊലീസ് സ്റ്റേഷനിലെ സാങ്കേതികവിദ്യ പഠിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ ദുബായിലേക്ക്. ഡിജിപി ലോക്നാഥ് ബെഹ്റയും എസ്‍പി ദേബേഷ് കുമാർ ബെഹ്റയുമാണ് ദുബായിലേക്ക് പോകുന്നത്. ഈ മാസം 18 മുതൽ 20 വരെ ഇരുവരും ദുബായിലുണ്ടാകും. ദുബായിലെ ഓട്ടോമാറ്റിക് പൊലീസ് സ്റ്റേഷൻ സന്ദർശിക്കാൻ സർക്കാർ ഇരുവര്‍ക്കും അനുമതി നൽകുകയായിരുന്നു.