Asianet News MalayalamAsianet News Malayalam

യുഎഇയില്‍ ഡൈവിങ് പരിശീലകന് രണ്ട് ലക്ഷം ദിര്‍ഹം പിഴ ശിക്ഷ

രണ്ടുപേരും ഒരുമിച്ച് കടലില്‍ പരിശീലനം നടത്തുമ്പോഴായിരുന്നു അപകടം. അനുവദനീയമായ പരിധിക്കപ്പുറത്തേക്ക് ഇവര്‍ പോയതാണ് അപകടത്തിന് കാരണമായത്. 

diving instructor fined for Dh 200000 in UAE
Author
Khor Fakkan - Sharjah - United Arab Emirates, First Published Sep 1, 2018, 10:37 AM IST

ഷാര്‍ജ: ജീവനക്കാരന്‍ മുങ്ങി മരിച്ച സംഭവത്തില്‍ ഖുര്‍ഫഖാനിലെ നീന്തല്‍ പരിശീലകന് രണ്ട് ലക്ഷം ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു. തുക ബ്ലഡ് മണിയായി മരിച്ചയാളുടെ കുടുംബത്തിന് കൈമാറണം. കടലില്‍ ഡൈവിങ് പരിശീലനത്തിനിടെയാണ് ജീവനക്കാരന്‍ മുങ്ങി മരിച്ചത്.

രണ്ടുപേരും ഒരുമിച്ച് കടലില്‍ പരിശീലനം നടത്തുമ്പോഴായിരുന്നു അപകടം. അനുവദനീയമായ പരിധിക്കപ്പുറത്തേക്ക് ഇവര്‍ പോയതാണ് അപകടത്തിന് കാരണമായത്. പരിശീലകന്‍ മാത്രമാണ് കടലില്‍ നിന്ന് തിരിച്ചുവന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. അധികൃതര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. 

Follow Us:
Download App:
  • android
  • ios