കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു രണ്ടു ശതമാനം കുറവാണ് ഈ വർഷം ആദ്യപാദത്തിൽ രേഖപ്പെടുത്തിയത്. മാർച്ച് 31 നു അവസാനിച്ച ആദ്യപാദ കണക്കുപ്രകാരം ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 13,570 പേരുടെ കുറവാണുണ്ടായത്. 

റിയാദ്: സൗദി അറേബ്യയിൽ ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാർഹിക തൊഴിലാളികളുടെ എണ്ണം കുറഞ്ഞതായി തൊഴിൽ മന്ത്രാലയത്തിന്‍റെ കണക്കുകള്‍. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു രണ്ടു ശതമാനം കുറവാണ് ഈ വർഷം ആദ്യപാദത്തിൽ രേഖപ്പെടുത്തിയത്. മാർച്ച് 31 നു അവസാനിച്ച ആദ്യപാദ കണക്കുപ്രകാരം ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 13,570 പേരുടെ കുറവാണുണ്ടായത്. 

പുതിയ കണക്കു പ്രകാരം സൗദിയിൽ 13,63,324 ഹൗസ് ഡ്രൈവർമാരാണുള്ളത്. ആകെ 23,99,103 വീട്ടു ജോലിക്കാരുമുണ്ട്. ഇതിൽ വീടുകളിലെ സേവന -ക്ലീനിംഗ് തൊഴിലാളികളായി 6,84,622 സ്ത്രീകളും 2,36,593 പുരുഷന്മാരും ജോലി ചെയ്യുന്നു. ഈ വർഷം ആദ്യ മൂന്നു മാസം വിദേശതൊഴിലാളികളെ റിക്രൂട്ടു ചെയ്യാൻ തൊഴിൽ മന്ത്രാലയം അനുവദിച്ചത് 3,41,467 വിസയാണ്. 

ഇതിൽ 64.8 ശതമാനവും ഗാർഹിക തൊഴിലാളികൾക്കുള്ള വിസയായിരുന്നു. എന്നാൽ ഈ വർഷം ആദ്യപാദത്തിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ രണ്ടു ശതമാനം കുറവ് രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.