വിദേശിയായ കാല്‍നടയാത്രക്കാരന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. കേസ് ആദ്യം പരിഗണിച്ച ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതി അറബ് വംശജനായ ഡ്രൈവര്‍ക്ക് മൂന്ന് മാസം തടവ് ശിക്ഷയും വിധിച്ചിരുന്നു. ജോലി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന കാല്‍നട യാത്രക്കാരന്‍ റോഡ് മുറിച്ചുകടക്കാന്‍ പാടില്ലാത്ത സ്ഥലത്താണ് മുറിച്ചുകടന്നത്. 

അബുദാബി: റോഡ് മുറിച്ചുകടക്കുകയായിരുന്ന കാല്‍നടയാത്രക്കാരെ ഇടിച്ചുവീഴ്ത്തിയ ശേഷം കടന്നുകളഞ്ഞ ഡ്രൈവര്‍ ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധി. ഗുരുതരമായി പരിക്കേറ്റ കാല്‍നടയാത്രക്കാരന്‍ സംഭവ സ്ഥലത്തുവെച്ച് മരിക്കുകയും ചെയ്തു. കേസില്‍ കീഴ്‍കോടതികളുടെ ശിക്ഷാ വിധി ഫെഡറല്‍ സുപ്രീം കോടതി ശരിവെയ്ക്കുകയായിരുന്നു.

വിദേശിയായ കാല്‍നടയാത്രക്കാരന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. കേസ് ആദ്യം പരിഗണിച്ച ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതി അറബ് വംശജനായ ഡ്രൈവര്‍ക്ക് മൂന്ന് മാസം തടവ് ശിക്ഷയും വിധിച്ചിരുന്നു. ജോലി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന കാല്‍നട യാത്രക്കാരന്‍ റോഡ് മുറിച്ചുകടക്കാന്‍ പാടില്ലാത്ത സ്ഥലത്താണ് മുറിച്ചുകടന്നത്. ഇതോടൊപ്പം വാഹനം അമിത വേഗത്തിലായിരുന്നുവെന്നും ഡ്രൈവര്‍ അശ്രദ്ധമായാണ് വാഹനം ഓടിച്ചിരുന്നതെന്നും കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

എന്നാല്‍ താന്‍ അനുവദനീയമായ വേഗത്തില്‍ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്നും തന്റെ ഭാഗത്തുനിന്ന് പിഴവ് സംഭവിച്ചിട്ടില്ലെന്നും ഡ്രൈവര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അമിത വേഗത സ്ഥിരീകരിച്ചു. തുടര്‍ന്നാണ് മരണപ്പെട്ടയാളുടെ കുടുംബത്തിന് ഒരു ലക്ഷം ദിര്‍ഹം നഷ്ടരപരിഹാരം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് പ്രതി കോടതിയെ സമീപിച്ചത്.

എന്നാല്‍ മരണപ്പെട്ടയാളുടെ അശ്രദ്ധ മാത്രം ചൂണ്ടിക്കാട്ടി സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാകാന്‍ ഡ്രൈവര്‍ക്ക് കഴിയില്ലെന്ന് ഫെഡറല്‍ സുപ്രീം കോടതി അഭിപ്രായപ്പെട്ടു. കാല്‍നടയാത്രക്കാരന്റെ ഭാഗത്തുനിന്ന് കൂടി പിഴവ് സംഭവിച്ചിട്ടുള്ളതിനാല്‍ പകുതി തുക നഷ്ടപരിഹാരമായി മരണപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.