പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കുന്നതിന് മുമ്പ് ഇയാളെ പൊലീസ് ദേഹപരിശോധന നടത്തിയപ്പോള്‍ ഇയാള്‍ ഒരു മെഡിക്കല്‍ സിറിഞ്ച് ശരീരത്തില്‍ ഒളിപ്പിച്ചിരുന്നതായി കണ്ടെത്തി. ചോദ്യം ചെയ്‍തപ്പോഴാണ് ഇയാള്‍ തട്ടിപ്പിനുള്ള പദ്ധതി വ്യക്തമാക്കിയത്. 

ദുബൈ: മയക്കുമരുന്ന് ഉപയോഗിച്ചോ എന്ന് കണ്ടെത്താനുള്ള പരിശോധനയ്‍ക്ക് കൊണ്ടുപോകുന്നതിനിടെ സാമ്പിള്‍ മാറ്റി തട്ടിപ്പ് നടത്താന്‍ ശ്രമിച്ച യുവാവിന് ശിക്ഷ. ദുബൈ പൊലീസിന്റെ അന്വേഷണ നടപടികള്‍ക്കിടെയായിരുന്നു സംഭവം. മയക്കുമരുന്ന് ഉപയോഗം കണ്ടെത്താനുള്ള പരിശോധയ്ക്ക് വിധേയമാകാമെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. എന്നാല്‍ അതില്‍ കൃത്രിമം കാണിച്ച് കബളിപ്പിക്കാനായിരുന്നു പദ്ധതി.

പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കുന്നതിന് മുമ്പ് ഇയാളെ പൊലീസ് ദേഹപരിശോധന നടത്തിയപ്പോള്‍ ഇയാള്‍ ഒരു മെഡിക്കല്‍ സിറിഞ്ച് ശരീരത്തില്‍ ഒളിപ്പിച്ചിരുന്നതായി കണ്ടെത്തി. ചോദ്യം ചെയ്‍തപ്പോഴാണ് ഇയാള്‍ തട്ടിപ്പിനുള്ള പദ്ധതി വ്യക്തമാക്കിയത്. താന്‍ യഥാര്‍ത്ഥത്തില്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും ഇത് പിടിക്കപ്പെടാതിരിക്കാന്‍ പരിശോധനാ സാമ്പിള്‍ മാറ്റാന്‍ തീരുമാനിച്ചതായും യുവാവ് പറഞ്ഞു. 

സഹോദരന്റെ മൂത്ര സാമ്പിള്‍ ശേഖരിച്ച് സിറിഞ്ചിലാക്കി കൈവശം വെച്ചിരുന്നു. സാമ്പിള്‍ എടുക്കാന്‍ വിടുമ്പോള്‍ സഹോദരന്റെ മൂത്ര സാമ്പിള്‍ ബോട്ടിലില്‍ നിറച്ച് നല്‍കാനായിരുന്നു പദ്ധതി. തട്ടിപ്പ് നടത്താനുള്ള ശ്രമം വ്യക്തമായതോടെ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‍ത് ദുബൈ പ്രാഥമിക കോടതിക്ക് കൈമാറി. 10,000 ദിര്‍ഹം പിഴയും ഒരു വര്‍ഷം ജയില്‍ ശിക്ഷയുമാണ് കോടതി വിധിച്ചത്.

Read also: ഭാര്യയെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് എറിയുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന് പിഴ

നിര്‍മാണം പൂര്‍ത്തിയായ 15 വീടുകളില്‍ നിന്ന് മോഷണം; നാല് പ്രവാസികള്‍ അറസ്റ്റില്‍
റാസല്‍ഖൈമ: യുഎഇയില്‍ നിര്‍മാണം പൂര്‍ത്തിയായ 15 വീടുകളില്‍ നിന്ന് മോഷണം നടത്തിയ നാല് പ്രവാസികള്‍ അറസ്റ്റിലായി. റാസല്‍ഖൈമ കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് തടവും അത് പൂര്‍ത്തിയായ ശേഷം യുഎഇയില്‍ നിന്ന് നാടുകടത്താനും വിധിച്ചു. മോഷ്ടിച്ച സാധനങ്ങള്‍ വില്‍പന നടത്തി പണം സമ്പാദിക്കുന്നതായിരുന്നു പ്രതികളുടെ രീതി.

നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായ വീടുകള്‍ മാത്രമാണ് മോഷണത്തിനായി തെരഞ്ഞെടുത്തിരുന്നത്. മതില്‍ ചാടി, വാതിലുകളും ജനലുകളും പൊളിച്ച് അകത്തു കടന്ന ശേഷം വയറുകളും ഇലക്ട്രിക്കല്‍ ഉപകരണങ്ങളും വാട്ടര്‍ പമ്പുകളുമൊക്കെയായിരുന്നു മോഷ്ടിച്ചിരുന്നത്. വിലപിടിപ്പുള്ളതും എന്നാല്‍ അധികം ഭാരമില്ലാത്തതുമായ സാധനങ്ങളായിരുന്നു ലക്ഷ്യം.