മേയ് ഒമ്പത് തിങ്കളാഴ്ച മുതലാണ് ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കുക.
ദുബൈ: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒമ്പത് ദിവസത്തെ അനുമതി നല്‍കി ദുബൈ ഗവണ്‍മെന്റ് മാനവവിഭവശേഷി വകുപ്പ്. ഏപ്രില്‍ 30 ശനിയാഴ്ച മുതല്‍ മേയ് എട്ട് ഞായറാഴ്ച വരെയാണ് അവധി.
മേയ് ഒമ്പത് തിങ്കളാഴ്ച മുതലാണ് ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കുക. ചെറിയ പെരുന്നാളിന് ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ഏപ്രില്‍ 30 മുതല്‍ മേയ് ആറു വരെഅവധി നല്‍കുന്നതിന് യുഎഇ ക്യാബിനറ്റ് നേരത്തെ അംഗീകാരം നല്‍കിയികുന്നു. ഫെഡറല്‍ ജീവനക്കാര്‍ക്ക് വാരാന്ത്യ അവധി ദിവസങ്ങള്‍ക്ക് ശേഷം മേയ് 9നാണ് പ്രവൃത്തി ദിവസം വീണ്ടും തുടങ്ങുക. റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെ എല്ലാ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും ശമ്പളത്തോട് കൂടിയ അവധി ആയിരിക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ചെറിയ പെരുന്നാള്‍: യുഎഇയില്‍ ഒമ്പത് ദിവസം അവധി
ചെറിയ പെരുന്നാള്‍; സൗദിയില്‍ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു
റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയ്ക്ക് നാലു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്.
മേയ് ഒന്ന് ഞായറാഴ്ച മുതല്‍ മേയ് നാല് വരെ ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 30 (റമദാന്‍ 29) ആയിരിക്കും അവസാന പ്രവൃത്തി ദിനം. അവധി കഴിഞ്ഞ് മേയ് അഞ്ചിന് ഓഫീസുകളും സ്ഥാപനങ്ങളും വീണ്ടും തുറന്നു പ്രവര്‍ത്തിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
