Asianet News MalayalamAsianet News Malayalam

ദുബൈ സര്‍ക്കാരിന് പുതിയ ലോഗോ; പ്രകാശനം ചെയ്ത് കിരീടാവകാശി

ദുബൈയിലെ വിവിധ വകുപ്പുകള്‍ക്ക് പുതിയ ലോഗോ നടപ്പിലാക്കാന്‍ ആറു മാസത്തെ സമയം അനുവദിച്ചു.

Dubai crown prince launches new logo
Author
First Published Mar 20, 2024, 4:41 PM IST

ദുബൈ: ദുബൈ സര്‍ക്കാരിന് പുതിയ ലോഗോ. പുതിയ ലോഗോ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രകാശനം ചെയ്തു. 

ദുബൈയിലെ വിവിധ വകുപ്പുകള്‍ക്ക് പുതിയ ലോഗോ നടപ്പിലാക്കാന്‍ ആറു മാസത്തെ സമയം അനുവദിച്ചു. രാജ്യത്തിന്‍റെ ദേശീയ പക്ഷി ഫാല്‍ക്കണ്‍, യുഎഇയുടെ പരമ്പരാഗത ബോട്ട് ദൗ, ഈന്തപ്പന, ഗാഫ് ഇലകള്‍ എന്നിവ ദേശീയ പതാകയുടെ നിറത്തില്‍ സമന്വയിപ്പിച്ചാണ് ലോഗോ തയ്യാറാക്കിയത്. ദുബൈ പോര്‍ട്ട്ഫോളിയോ ഫോര്‍ പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് 2024-26നായി ദുബൈ കിരീടാവകാശി 40 ബില്യണ്‍ ദിര്‍ഹം അനുവദിച്ചിട്ടുണ്ട്.

ദുബൈയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ വരുമാനത്തിന് അനുസരിച്ചുള്ള പാര്‍പ്പിടങ്ങള്‍ ലഭിക്കുന്നതിന് അഫോര്‍ഡബിള്‍ ഹൗസിങ് നയത്തിനും സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് സാന്‍ഡ്ബോക്സ് പദ്ധതിക്കും ശൈഖ് ഹംദാന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം അനുമതി നല്‍കി. 2033ല്‍ ദുബൈയുടെ വികസനം ലക്ഷ്യമാക്കി പ്രഖ്യാപിച്ച ഡി33 സാമ്പത്തിക അജന്‍ഡയ്ക്ക് പിന്തുണ നല്‍കാനാണ് 40 ബില്യണ്‍ ദിര്‍ഹം പ്രഖ്യാപിച്ചത്. 

Read Also - വിസയില്ലാതെ ചുറ്റി വരാം യുഎഇ, പുതുക്കിയ വിസ ഓൺ അറൈവൽ ലിസ്റ്റ് പുറത്ത്, 87 രാജ്യക്കാര്‍ക്ക് ഇനി പ്രവേശനം ലളിതം

ഈ സെക്ടറിൽ ആഴ്ചതോറും 24 അധിക സര്‍വീസുകള്‍, വമ്പൻ പ്രഖ്യാപനവുമായി എയര്‍ലൈന്‍

അബുദാബി: വേനല്‍ക്കാലക്കാല അവധി സീസണില്‍ കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇന്ത്യ-യുഎഇ സെക്ടറില്‍ എല്ലാ ആഴ്ചയും 24 അധിക സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് അറിയിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. 

പ്രധാനമായും അബുദാബി, റാസല്‍ഖൈമ, ദുബൈ വിമാനത്താവളങ്ങളിലേക്കാണ് അധിക സര്‍വീസുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. പുതിയ സര്‍വീസുകള്‍ വരുന്നതോടെ പ്രവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രയോജനകരമാണ്. ദുബൈയിലേക്ക് നാല് വിമാനസര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികമായി തുടങ്ങുന്നത്. ഇതോടെ ആഴ്ചതോറുമുള്ള സര്‍വീസുകളുടെ എണ്ണം 84 ആകും. അബുദാബി റൂട്ടില്‍ ആഴ്ചയില്‍ 43 സര്‍വീസുകളുമാകും. 14 സര്‍വീസുകളാണ് പുതിയതായി ഉള്‍പ്പെടുത്തുന്നത്. എല്ലാ ആഴ്ചയിലും ആറ് വിമാനങ്ങളാണ് റാസല്‍ഖൈമ റൂട്ടില്‍ പുതിയതായി ഉള്‍പ്പെടുത്തുക. ഇതോടെ ഈ സെക്ടറില്‍ ആഴ്ചയില്‍ ആകെ എട്ട് വിമാന സര്‍വീസുകള്‍ ഉണ്ടാകും. 

ജൂണ്‍-ഓഗസ്റ്റ് കാലയളവില്‍ യുഎഇയില്‍ നിരവധി സ്കൂളുകള്‍ക്ക് വേനല്‍ക്കാല അവധി ആയിരിക്കും. ഇതോടെ വിദേശത്തേക്കും നാട്ടിലേക്കുമുള്ള പ്രവാസി കുടുംബങ്ങളുടെ യാത്രകളും വര്‍ധിക്കും. അതുപോലെ തന്നെ ഇന്ത്യയില്‍ നിന്നും നിരവധി ടൂറിസ്റ്റുകള്‍ യുഎഇയും സന്ദര്‍ശിക്കും. കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുന്നതിനായി താമസക്കാരും സ്ഥിരം യാത്രക്കാരും കുറഞ്ഞത് മൂന്ന് മാസം മുമ്പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യുന്നതാകും ഉചിതമെന്ന് ട്രാവല്‍ ഏജന്‍റുമാര്‍ അഭിപ്രായപ്പെട്ടു. 

 ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios