Asianet News MalayalamAsianet News Malayalam

Dubai Global Village: ദുബൈ ഗ്ലോബല്‍ വില്ലേജ് താത്കാലികമായി അടച്ചു

കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത് ദുബൈ ഗ്ലോബല്‍ വില്ലേജ് വെള്ളിയാഴ്‍ച താത്കാലികമായി അടച്ചു. ശനിയാഴ്‍ച വൈകുന്നേരം നാല് മണി മുതല്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കും

Dubai Global Village announces temporary closure due to adverse weather
Author
Dubai - United Arab Emirates, First Published Jan 21, 2022, 6:57 PM IST

ദുബൈ: മോശം കാലാവസ്ഥ (adverse weather conditions) കണക്കിലെടുത്ത് ദുബൈ ഗ്ലോബല്‍ വില്ലേജ് (Dubai Global Village) വെള്ളിയാഴ്‍ച താത്കാലികമായി അടച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. ശക്തമായ കാറ്റിനുള്ള ( high winds) സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവുമായി ( National Centre of Meteorology) സഹകരിച്ചാണ് നടപടിയെന്നും ഔദ്യോഗിക ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഗ്ലോബല്‍ വില്ലേജിലെത്തുന്ന അതിഥികളുടെയും സംഘാംഗങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് വെള്ളിയാഴ്‍ച ഗ്ലോബല്‍ വില്ലേജ് അടച്ചിടുന്നതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. ജനുവരി 22 ശനിയാഴ്‍ച വൈകുന്നേരം നാല് മണി മുതല്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കും. 

യുഎഇയില്‍ ശക്തമായ കാറ്റടിക്കാനും കടല്‍ പ്രക്ഷുബ്‍ധമാകാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. കാറ്റിന്റെ വേഗത മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ആയിരിക്കും. 10 അടി ഉയരത്തില്‍ വരെ തിരയടിക്കാനും സാധ്യതയുണ്ട്. പൊടിക്കാറ്റ് കാരണം ദൂരക്കാഴ്‍ച തടസപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് വാഹനം ഓടിക്കുന്നവര്‍ക്കും പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios