ദുബായിലേക്കുള്ള യാത്രക്കാരും ദുബായില്‍ നിന്ന് കുവൈറ്റിലെത്തുന്നവരെ സ്വീകരിക്കാനെത്തുന്നവരും നേരിട്ട് നാലാമത്തെ ടെര്‍മിനലിലേക്കാണ് എത്തേണ്ടതെന്ന് കുവൈറ്റ് എയര്‍വേയ്സ് അറിയിച്ചു. 

കുവൈറ്റ് സിറ്റി: ദുബായില്‍ നിന്ന് കുവൈറ്റിലേക്കും തിരിച്ചുമുള്ള വിമാന സര്‍വ്വീസുകള്‍ ഇന്നു മുതല്‍ കുവൈറ്റ് വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനലിലേക്ക് മാറും. വിമാനത്താവളത്തിലെ നാലാം ടെര്‍മിനല്‍ ഓഗസ്റ്റ് 15 മുതലാണ് പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. 

ദുബായിലേക്കുള്ള യാത്രക്കാരും ദുബായില്‍ നിന്ന് കുവൈറ്റിലെത്തുന്നവരെ സ്വീകരിക്കാനെത്തുന്നവരും നേരിട്ട് നാലാമത്തെ ടെര്‍മിനലിലേക്കാണ് എത്തേണ്ടതെന്ന് കുവൈറ്റ് എയര്‍വേയ്സ് അറിയിച്ചു. ആവശ്യമെന്ന് കാണുന്ന പക്ഷം ബില്‍ഡിങ് 1ല്‍ നിന്ന് നാലാം ടെര്‍മിനലിലേക്ക് ബസ് സര്‍വ്വീസ് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.