Asianet News MalayalamAsianet News Malayalam

യുഎഇയില്‍ ഫാന്‍സി നമ്പര്‍ വിറ്റുപോയത് 7.5 കോടിക്ക്

ദുബായ് ആര്‍ടിഎ സംഘടിപ്പിച്ച 101-ാമത്തെ നമ്പര്‍ ലേലമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ആകെ 90 നമ്പറുകളായിരുന്നു ലേലത്തില്‍ വെച്ചത്. ഇതില്‍ 12W എന്ന നമ്പറാണ് 40 ലക്ഷം ദിര്‍ഹത്തിന് (7.5 കോടിയിലധികം ഇന്ത്യന്‍ രൂപ) വിറ്റുപോയത്.

Dubai number plate sold for whopping Dh4 million
Author
Dubai - United Arab Emirates, First Published Apr 7, 2019, 4:45 PM IST

ദുബായ്: ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി കഴിഞ്ഞ ദിവസം നടത്തിയ നമ്പര്‍ ലേലത്തില്‍ ആകെ സമാഹരിച്ചത് 2.34 കോടി ദിര്‍ഹം (44.24 കോടിയിലധികം ഇന്ത്യന്‍ രൂപ). ഇതില്‍ തന്നെ 7.5 കോടി രൂപയും ഒരൊറ്റ നമ്പറിനാണ് ലഭിച്ചത്.

ദുബായ് ആര്‍ടിഎ സംഘടിപ്പിച്ച 101-ാമത്തെ നമ്പര്‍ ലേലമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ആകെ 90 നമ്പറുകളായിരുന്നു ലേലത്തില്‍ വെച്ചത്. ഇതില്‍ 12W എന്ന നമ്പറാണ് 40 ലക്ഷം ദിര്‍ഹത്തിന് (7.5 കോടിയിലധികം ഇന്ത്യന്‍ രൂപ) വിറ്റുപോയത്. 20Z നമ്പറിന് 27 ലക്ഷം ദിര്‍ഹവും 222Zന് 17.5 ലക്ഷം ദിര്‍ഹവും ലഭിച്ചു. I-J-K-L-M-N-P-Q-R-S-T-W-Z എന്നീ സീരിസുകളിലുള്ള 90 നമ്പറുകളായിരുന്നു ലേലം ചെയ്തത്.

Follow Us:
Download App:
  • android
  • ios