ദുബായ്: 70കാരിയായ പ്രവാസി വയോധികയുടെ ജീവന്‍ രക്ഷിച്ച ദുബായ് ആംബുലന്‍സ് സംഘത്തെ അധികൃതര്‍ അനുമോദിച്ചു. ഹൃദയാഘാതം ബാധിച്ച് ഗുരുതരാവസ്ഥയിലായ ബ്രിട്ടീഷുകാരിയാണ് ആംബുലന്‍സിലെ വിദഗ്ധ പരിശീലനം സിദ്ധിച്ച പാരാമെഡിക്കല്‍ ജീവനക്കാരുടെ സമയോചിത ഇടപെടലിലൂടെ ജീവിതത്തിലേക്ക് മടങ്ങിവന്നത്. 

സഹായം തേടിയുള്ള കോള്‍ ലഭിച്ചയുടന്‍ തന്നെ കൃത്യമായി ഇടപെടുകയും വയോധികയുടെ താമസ സ്ഥലം കണ്ടെത്തി അവിടെ കുതിച്ചെത്തുകയും ചെയ്ത ജബല്‍ അലിയിലെ ആംബുലന്‍സ് സംഘത്തെയാണ് ദുബായ് കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഭിനന്ദിച്ചത്. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ച വൃദ്ധയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.