യുവാക്കളെ തിരിച്ചറിയാനുള്ള ശ്രമങ്ങങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് പൊലീസ് അറിയിച്ചത്. പരമ്പരാഗത അറബ് വേഷം ധരിച്ച രണ്ട് പേരും ഏഷ്യക്കാരാണെന്നാണ് പൊലീസ് കരുതുന്നത്. 

ദുബായ്: റോഡിലൂടെ പോയവര്‍ക്കെല്ലാം രണ്ട് യുവാക്കള്‍ പണം വിതരണം ചെയ്ത സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ദുബായ് പൊലീസ് അറിയിച്ചു. വഴിയാത്രക്കാര്‍ക്കും ജോലി കഴിഞ്ഞ് മടങ്ങിയവര്‍ക്കുമൊക്കെ പണം വിതരണം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പരന്നതോടെയാണ് പൊലീസും ഇത് ശ്രദ്ധിച്ചത്.

യുവാക്കളെ തിരിച്ചറിയാനുള്ള ശ്രമങ്ങങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് പൊലീസ് അറിയിച്ചത്. പരമ്പരാഗത അറബ് വേഷം ധരിച്ച രണ്ട് പേരും ഏഷ്യക്കാരാണെന്നാണ് പൊലീസ് കരുതുന്നത്. ദുബായിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ജുമൈറ ബീച്ച് റെസിഡന്‍സിന് സമീപത്തെ ദൃശ്യങ്ങളാണ് ഇവയെന്നും വ്യക്തമായിട്ടുണ്ട്. എന്തിനാണ് പണം നല്‍കുന്നതെന്ന് ഒരാള്‍ ചോദിക്കുമ്പോള്‍ യുഎഇയിലെ ഒരു പ്രമുഖ വ്യാപാരിയുടെ സമ്മാനമാണെന്നായിരുന്നു ഇവര്‍ മറുപടി നല്‍കിയത്.