കേരളാപോലീസിന്റെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ, എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം അവര്‍ക്ക് വിശദീകരിച്ചുനല്‍കി. 

തിരുവനന്തപുരം: ദുബായ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ കേരളാ പോലീസ് ആസ്ഥാനം സന്ദര്‍ശിച്ചു. ബ്രിഗേഡിയര്‍ ഖാലിദ് അല്‍ റസൂഖിയുടെ നേതൃത്വത്തിലാണ് അഞ്ച് പോലീസ് ഓഫീസര്‍മാരടങ്ങുന്ന സംഘം സന്ദര്‍ശനത്തിനെത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

കേരളാപോലീസിന്റെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ, എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം അവര്‍ക്ക് വിശദീകരിച്ചുനല്‍കി. കേരളാ പോലീസിന്റെ ശാസ്ത്രീയ കുറ്റാന്വേഷണ രീതികള്‍, ട്രാഫിക് മാനേജ്മെന്റ് സംവിധാനം, സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്, റോബോട്ട് സംവിധാനം, സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥിതി എന്നിവയെക്കുറിച്ച് സംഘം വിശദമായി ചോദിച്ചറിഞ്ഞു. നേരത്തേ സംഘം കേരളാപോലീസിന്റെ സൈബര്‍ഡോം സന്ദര്‍ശിച്ചു.