ദുബൈ: ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് യുഎഇയിലെ ജനങ്ങളുടെ പേരില്‍ ആശംസകള്‍ അറിയിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്‍തു. പ്രതീക്ഷയുടെ  വെളിച്ചം എല്ലാവരെയും എപ്പോഴും ഒന്നിപ്പിക്കട്ടെയെന്നും നല്ലൊരു പുരോഗതിയിലേക്ക് അത് വഴിതെളിയിക്കട്ടെയെന്നും അദ്ദേഹത്തിന്റെ ആശംസാ സന്ദേശത്തില്‍ പറയുന്നു.