Asianet News MalayalamAsianet News Malayalam

വീട്ടില്‍ നിന്നും പലപ്പോഴായി വന്‍ തുക മോഷണം പോയി; മോഷ്ടാവിനെ തന്ത്രപൂര്‍വ്വം കുടുക്കി വീട്ടുമസ്ഥ

വീട്ടുജോലിക്കാരോട് ആദ്യം ഇതേപ്പറ്റി ചോദിച്ചെങ്കിലും അവര്‍ രണ്ടുപേരും കുറ്റം സമ്മതിച്ചില്ല. പിന്നീട് ഇതിലൊരാള്‍ താനാണ് ബാഗിലെ പണം മോഷടിച്ചതെന്ന് സമ്മതിക്കുകയായിരുന്നു. വീട്ടമ്മ നമ്പര്‍ അടയാളപ്പെടുത്തിയ നോട്ടുകള്‍ ഈ യുവതിയുടെ പക്കല്‍ നിന്നും കണ്ടെടുത്തു.

Dubai woman lays trap to catch maid stole money
Author
Dubai - United Arab Emirates, First Published Nov 2, 2020, 11:00 PM IST

ദുബൈ: പലപ്പോഴായി പണം മോഷ്ടിച്ച ജോലിക്കാരിയെ കുടുക്കി ദുബൈയിലെ വീട്ടുടമസ്ഥ. പല തവണയായി വീട്ടുജോലിക്കാരി 82,000 ദിര്‍ഹമാണ് മോഷ്ടിച്ചത്. വീട്ടുജോലിക്കാരിയാണ് മോഷ്ടാവെന്ന് താന്‍ കണ്ടെത്തുകയായിരുന്നെന്ന് 63കാരിയായ എമിറാത്തി സ്ത്രീ ദുബൈ പ്രാഥമിക കോടതിയില്‍ പറഞ്ഞു.

പണം നഷ്ടമാകുന്നത് പതിവായപ്പോള്‍ സ്വദേശി സ്ത്രീ തന്റെ കിടപ്പുമുറിയില്‍ ബാഗില്‍ കുറച്ച് കറന്‍സികളില്‍ '4' എന്ന് മാര്‍ക്ക് ചെയ്ത് സൂക്ഷിച്ചു. എപ്പോഴത്തെയും പോലെ ആ പണവും മോഷ്ടിക്കപ്പെട്ടു. വീട്ടുജോലിക്കാരോട് ആദ്യം ഇതേപ്പറ്റി ചോദിച്ചെങ്കിലും അവര്‍ രണ്ടുപേരും കുറ്റം സമ്മതിച്ചില്ല. പിന്നീട് ഇതിലൊരാള്‍ താനാണ് ബാഗിലെ പണം മോഷടിച്ചതെന്ന് സമ്മതിക്കുകയായിരുന്നു. വീട്ടമ്മ നമ്പര്‍ അടയാളപ്പെടുത്തിയ നോട്ടുകള്‍ ഈ യുവതിയുടെ പക്കല്‍ നിന്നും കണ്ടെടുത്തു. 82,000 ദിര്‍ഹമാണ് വീട്ടുജോലിക്കാരി പലപ്പോഴായി കവര്‍ന്നത്. വീട്ടുടമസ്ഥയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണാഭരങ്ങളില്‍ ചിലതും നഷ്ടപ്പെട്ടിരുന്നു. ഇതും താനാണ് മോഷ്ടിച്ചതെന്നും ആഭരണങ്ങള്‍ സ്വന്തം രാജ്യത്തേക്ക് അയച്ചെന്നും വീട്ടുജോലിക്കാരി സമ്മതിച്ചു.

തുടര്‍ന്ന് വീട്ടുടമസ്ഥ ദുബൈ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 26 വയസ്സുള്ള ഫിലിപ്പീന്‍സ് സ്വദേശിയായ വീട്ടുജോലിക്കാരിയെ  പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച പണം മണി എക്‌സ്‌ചേഞ്ച് സ്ഥാപനം വഴി സ്വന്തം രാജ്യത്തേക്ക് അയച്ചതായി പ്രതി കുറ്റം സമ്മതിച്ചെന്ന് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ഇവരുടെ പക്കല്‍ നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ രസീതുകളും കണ്ടെടുത്തു. കേസില്‍ നവംബര്‍ ഒമ്പതിന് വിധി പറയുമെന്നാണ് പ്രതീക്ഷ. 
 

Follow Us:
Download App:
  • android
  • ios