Asianet News MalayalamAsianet News Malayalam

മസ്കറ്റില്‍ പാര്‍ക്കിങ് ഫീസ് നാളെ മുതല്‍ പൂര്‍ണമായും ഇലക്ട്രോണിക് സംവിധാനത്തിലൂടെ

വാഹന ഉടമകള്‍  'ബലിദിയാത്  ആപ്പ് 'അല്ലെങ്കില്‍ മുനിസിപ്പാലിറ്റി വെബ്സൈറ്റ് www.mm.gov.om ഉപയോഗിച്ച് പാര്‍ക്കിംഗിനായി സ്ഥലം ബുക്ക് ചെയ്ത്  പണമടക്കണമെന്ന്  നഗരസഭ ആവശ്യപ്പെടുന്നുണ്ട്.

E reservations for parking to be activated from tomorrow in muscat
Author
Muscat, First Published Oct 31, 2020, 11:32 PM IST

മസ്‌കറ്റ്: മസ്കറ്റില്‍ പാര്‍ക്കിങ് ഫീസ് നാളെ മുതല്‍ പൂര്‍ണമായും ഇലക്ട്രോണിക് സംവിധാനത്തിലൂടെയാവും ഈടാക്കുക. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന നിരവധി മേഖലകളില്‍ സ്ഥാപിച്ചിരുന്ന പാര്‍ക്കിംഗ്  മീറ്ററുകള്‍ നീക്കം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് മസ്‌കറ്റ് നഗരസഭയുടെ ഈ തീരുമാനം.

മത്രാ സൂക്ക്, റൂവി മാര്‍ക്കറ്റ്, സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റ് (സി .ബി .ഡി), അല്‍ ബഹ്രി സ്ട്രീറ്റ്, അല്‍ ഫര്‍സാന്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരുന്ന പാര്‍ക്കിംഗ് മീറ്ററുകളാണ് മസ്‌കറ്റ് നഗരസഭ നീക്കം ചെയ്തിരിക്കുന്നത്. നാളെ നവംബര്‍ ഒന്ന് മുതല്‍ വാഹന ഉടമകള്‍ പാര്‍ക്കിംഗ് ഫീസ് ഇലക്ട്രോണിക് സംവിധാനത്തിലൂടെ നല്‍കണമെന്ന് മസ്‌കറ്റ് നഗരസഭ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. വാഹന ഉടമകള്‍  'ബലിദിയാത്  ആപ്പ് 'അല്ലെങ്കില്‍ മുനിസിപ്പാലിറ്റി വെബ്സൈറ്റ് www.mm.gov.om ഉപയോഗിച്ച് പാര്‍ക്കിംഗിനായി സ്ഥലം ബുക്ക് ചെയ്ത്  പണമടക്കണമെന്ന്  നഗരസഭ ആവശ്യപ്പെടുന്നുണ്ട്. 90091 എന്ന  നമ്പറിലേക്ക്  വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങളോടെ ഒരു എസ് എം എസ് അയച്ചു കൊടുത്തും പാര്‍ക്കിംഗിനായി സ്ഥലം ബുക്ക് ചെയ്ത് പണമടക്കുവാന്‍ സാധിക്കുമെന്ന് നഗരസഭയുടെ അറിയിപ്പില്‍ പറയുന്നു.


 

Follow Us:
Download App:
  • android
  • ios