ഞായറാഴ്ച ഉച്ചയ്ക്കാണ് റിക്ടര്‍ സ്കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ പ്രതിഫലനങ്ങള്‍ യുഎയിലെ പടിഞ്ഞാറൻ ഭാഗങ്ങളിൽ അനുഭവപ്പെട്ടതായി ദേശീയ കലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
തെഹ്റാൻ: ഇറാനിൽ ശക്തമായ ഭൂചലനം. ഞായറാഴ്ച ഉച്ചയ്ക്കാണ് റിക്ടര്‍ സ്കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ പ്രതിഫലനങ്ങള്‍ യുഎയിലെ പടിഞ്ഞാറൻ ഭാഗങ്ങളിൽ അനുഭവപ്പെട്ടതായി ദേശീയ കലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Scroll to load tweet…
തെക്കൻ ഇറാനിലെ ഖേശും ദ്വീപിൽനിന്ന് 42 കിലോമീറ്റർ അകലെയാണ് ഭൂകമ്പമുണ്ടായത്. യുഎഇയിലെ റാസ് അൽ ഖൈമയിലും നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. അതേസമയം ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
