കുവൈത്ത് സിറ്റി: കുവൈത്തില്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് അഞ്ചു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ജൂലൈ 30 വ്യാഴാഴ്ച മുതല്‍ ഓഗസ്റ്റ് മൂന്ന് തിങ്കളാഴ്ച വരെയാകും അവധിയെന്ന് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ വ്യക്തമാക്കി.

ജൂലൈ 29 ബുധനാഴ്ച അടയ്ക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ ഓഗസ്റ്റ് നാല് ചൊവ്വാഴ്ചയാണ് പിന്നീട് തുറന്നു പ്രവര്‍ത്തിക്കുക. വെള്ളി, ശനി വാരാന്ത്യ അവധി ദിവസങ്ങള്‍ക്ക് പുറമെ മൂന്നു ദിവസം കൂടിയാണ് ഇത്തവണ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

കുവൈത്തില്‍ 671 പുതിയ കൊവിഡ് കേസുകള്‍ കൂടി; 580 പേര്‍ക്ക് രോഗമുക്തി