മസ്കത്ത്: ഒമാനില്‍ പൊതു - സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍ നാല് മുതല്‍ ജൂണ്‍ ആറ് വരെ മൂന്ന് ദിവസമായിരിക്കും സ്വകാര്യ മേഖലയ്ക്ക് അവധിയെന്നാണ് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പൊതുമേഖലയ്ക്ക് രാജ്യത്ത് പരമാവധി അഞ്ച് ദിവസം വരെയാണ് പെരുന്നാളിന് അവധി ലഭിക്കുക. ജൂണ്‍ നാല് (റമദാന്‍ 29) മുതല്‍ ശവ്വാല്‍ മൂന്ന് വരെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധിയായിരിക്കുമെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.