കുടുംബത്തിനായി സമ്മാനത്തുക ചെലവാക്കാനാണ് അനുജ് ആഗ്രഹിക്കുന്നത്. ഒരു പങ്ക് ജീവകാരുണ്യത്തിനായും ഉപയോഗിക്കും.
എമിറേറ്റ്സ് ഡ്രോ മെഗാ7 ഡ്രോയിൽ 25,000 ഡോളർ നേടി ഇന്ത്യയിൽ നിന്നുള്ള അനുജ് മോക്താൻ.
പശ്ചിമ ബംഗാളിൽ നിന്നുള്ള അനുജ് ബിസിനസ്സുകാരനാണ്.
“വിജയത്തിൽ വളരെ സന്തോഷമുണ്ട്. ഇതുപോലെ ഒരു നിമിഷം മുൻപ് ഉണ്ടായിട്ടില്ല.” – അനുജ് പറഞ്ഞു.
കുടുംബത്തിനായി സമ്മാനത്തുക ചെലവാക്കാനാണ് അനുജ് ആഗ്രഹിക്കുന്നത്. ഒരു പങ്ക് ജീവകാരുണ്യത്തിനായും ഉപയോഗിക്കും.
കഴിഞ്ഞയാഴ്ച്ച മൊത്തം 2,386 കളിക്കാർ എമിറേറ്റ്സ് ഡ്രോയിലൂടെ 52,000 ഡോളർ സമ്മാനത്തുക പങ്കിട്ടു.
എമിറേറ്റ്സ് ഡ്രോ ഗെയിമായ ഈസി6-ന്റെ ഗ്രാൻഡ് പ്രൈസ് 5 മില്യൺ ഡോളറായി ഉയർത്തിയതായും എമിറേറ്റ്സ് ഡ്രോ അറിയിച്ചു.