അമ്മാനിലേക്കും ടെൽ അവീവിലേക്കുമുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഇത്തിഹാദ് എയര്‍വേയ്സ്.
അബുദാബി: മേഖലയിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ജോർദാനിലെ അമ്മാൻ, ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവ് എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകൾ തൽക്കാലികമായി നിർത്തി യുഎഇയുടെ ഇത്തിഹാദ് എയർവേസ്. അബുദാബിയിൽ നിന്ന് അമ്മാനിലേക്കുള്ള സർവ്വീസ് ഈ മാസം 20 വരെയും അബുദാബിയിൽ നിന്ന് ടെൽ അവീവിലേക്കുള്ള സർവ്വീസ് ഈ മാസം 22 വരെയുമാണ് നിർത്തിയിരിക്കുന്നത്.
കണക്ഷൻ ഫ്ലൈറ്റുകളിൽ യാത്ര ചെയ്യുന്നവർക്ക് ഈ സ്ഥലങ്ങളിലേക്ക് സർവ്വീസ് ലഭിക്കില്ല. നിലവിലെ നിയന്ത്രണം ബാധിച്ച യാത്രക്കാർക്ക് പകരം സംവിധാനം ഒരുക്കുമെന്ന് വിമാനക്കമ്പനി അറിയിച്ചു. സർവ്വീസുകളിൽ കൂടുതൽ മാറ്റങ്ങൾക്കും തടസ്സങ്ങൾക്കും സാധ്യതയുണ്ടെന്നും വിമാനക്കമ്പനി മുന്നറിയിപ്പ് നൽകി.
