പൊതുമാപ്പ് പ്രയോജനപ്പെടുത്തി രേഖകള്‍ ശരിയാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ പുതിയ സ്പോണ്‍സറെ സംബന്ധിക്കുന്ന വിവരങ്ങളും ഹെല്‍ത്ത് ഫിറ്റ്‍നസ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
അബുദാബി: യുഎഇയിലെ പൊതുമാപ്പ് പ്രയോജനപ്പെടുത്തി എക്സിറ്റ് പെര്‍മിറ്റ് വാങ്ങുന്നവര്‍ 10 ദിവസത്തിനുള്ളില്‍ തന്നെ രാജ്യം വിടണമെന്ന് ഫെഡറല്‍ അതോരിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ പിഴശിക്ഷകളെല്ലാം ഒഴിവാക്കി രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ 220 ദിര്‍ഹമാണ് ഫീസ് നല്‍കേണ്ടത്.
പൊതുമാപ്പ് പ്രയോജനപ്പെടുത്തി രേഖകള്‍ ശരിയാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ പുതിയ സ്പോണ്‍സറെ സംബന്ധിക്കുന്ന വിവരങ്ങളും ഹെല്‍ത്ത് ഫിറ്റ്‍നസ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. 500 ദിര്‍ഹമാണ് ഇത്തരക്കാരില്‍ നിന്ന് ഈടാക്കുക. എന്നാല്‍ ഇതുവരെ അനധികൃതമായി കഴിഞ്ഞതിനുള്ള പിഴകളെല്ലാം ഒഴിവാക്കും. രാജ്യത്ത് ക്രിമിനല്‍ കേസുകള്‍ നിലവിലുള്ളവരും കരിമ്പട്ടികയില്‍ പേരുള്ളവരും ഒഴികെ അനധികൃതമായി കഴിഞ്ഞുവരുന്ന എല്ലാവര്‍ക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താം. ഓഗസ്റ്റ് ഒന്നു മുതല്‍ മൂന്ന് മാസത്തേക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
