മുഹറാഖിലേക്കുള്ള ശൈഖ് ഹമദ് ബ്രിഡ്ജില്‍ വെച്ച് ഒരു കാര്‍ ഇടിച്ചാണ് ഏഷ്യക്കാരന്‍ മരിച്ചത്.

മനാമ: ബഹ്‌റൈനിലുണ്ടായ വാഹനാപകടത്തില്‍ ഒരു പ്രവാസി ഏഷ്യക്കാരന്‍ മരിച്ചു. 54കാരനായ സൈക്കിള്‍ യാത്രക്കാരനാണ് അപകടത്തില്‍ മരിച്ചത്. മുഹറാഖിലേക്കുള്ള ശൈഖ് ഹമദ് ബ്രിഡ്ജില്‍ വെച്ച് ഒരു കാര്‍ ഇടിച്ചാണ് ഏഷ്യക്കാരന്‍ മരിച്ചത്. സംഭവം അറിഞ്ഞ ഉടന്‍ ബന്ധപ്പെട്ട അധികൃതര്‍ സ്ഥലത്തെത്തി അടിയന്തര നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona