മസ്‌കറ്റ്: കൊവിഡ് പ്രതിരോധത്തിനായുള്ള സുപ്രീം കമ്മറ്റി തീരുമാനങ്ങള്‍ ലംഘിച്ച പ്രവാസി ഒമാനില്‍ അറസ്റ്റില്‍. ദോഫാര്‍ ഗവര്‍ണറേറ്റിലെ പ്രാഥമിക കോടതി ഇയാള്‍ക്ക് ഒരു മാസം തടവുശിക്ഷ വിധിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. 

കൊവിഡ് പ്രതിരോധത്തിനായുള്ള സുപ്രീം കമ്മറ്റി തീരുമാനങ്ങള്‍ ലംഘിച്ചതിനാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. സഞ്ചാര നിയന്ത്രണം നിലവിലുണ്ടായിരുന്നപ്പോള്‍ ഭക്ഷ്യവസ്തുക്കള്‍ വീട്ടില്‍ വില്‍പ്പന നടത്തിയതിനാണ് ഇയാളെ പിടികൂടിയത്. ശിക്ഷാ കാലാവധി കഴിയുമ്പോള്‍ പ്രവാസിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.